Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാഹിയിൽ പൊലീസ്...

മാഹിയിൽ പൊലീസ് കോൺസ്റ്റബിൾ വൈദ്യുതി തൂണിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
മാഹിയിൽ പൊലീസ് കോൺസ്റ്റബിൾ വൈദ്യുതി തൂണിൽ തൂങ്ങിമരിച്ച നിലയിൽ
cancel

മാഹി: മാഹി പൊലീസ് സ്​റ്റേഷനിലെ കോൺസ്റ്റബിളിനെ ചാലക്കരയിലെ വൈദ്യുതി തൂണിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ് ടെത്തി. ചാലക്കര ഹരിചന്ദനത്തിൽ രജീഷ് എന്ന രാജു (40) വിനെയാണ് തിങ്കളാഴ്ച്ച രാവിലെ വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്ക ിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

രണ്ടാഴ്ച്ചയായി പൊലീസ് വാഹനത്തിലെ ഡ്രൈവറായാണ് രജീഷ്​ ജോലി ചെയ്​തിരുന്നത്​. പന്തക്കൽ പൊലീസ് സ്റ്റേഷനിലും സേവനമനുഷ്ടിച്ചിരുന്നു. ഇന്നലെ രാത്രി ഒരു മണി വരെ സുഹൃത്തുക്കളോടൊപ്പം കുഞ്ഞിപ്പുര മുക്കിൽ സംസാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച്ച ഡ്യൂട്ടി എടുത്തതിനാൽ ഞായറാഴ്ച്ച രജീഷിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിയിൽ ഹാജരാകേണ്ടതായിരുന്നു. വൈദ്യുതി തൂണിൽ തൂങ്ങി നിൽക്കുന്ന വിവരം നാട്ടുകാരാണ് പള്ളുർ പൊലീസിൽ അറിയിച്ചത്.

മാഹി പൊലlസ് സൂപ്രണ്ട് വംശീധര റെഡി, സി.ഐ കാഹിദി എം. കാസം, പള്ളൂർ എസ്.ഐ. സെന്തിൽ കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. മൃതദേഹം മാഹി ഗവ. ജനറൽ ആശുപത്രിയി​ മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ പ്രഭാകരന്റേയും പുഷ്പലത (ഇ.എസ്.ഐ) യുടേയും മകനാണ്. ഭാര്യ: റിൻഷ, മക്കൾ: അൻവിയ, അലംകൃത. സഹോദരങ്ങൾ: പ്രജീഷ്, വിജീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsMahiPolice ConstableHanging
News Summary - Police Constable commit suicide by hanging in electric post- Kerala news
Next Story