Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ. ശ്രീലേഖ ഹിന്ദുവികാരം വ്രണപ്പെടുത്തിയതായി പൊലീസിൽ പരാതി; ‘താണ്ഡവ നൃത്തത്തെ മയക്കുമരുന്ന് വെപ്രാളമായി ചിത്രീകരിച്ചു’

text_fields
bookmark_border
R. Sreelekha
cancel
camera_alt

ആ​ർ. ശ്രീ​ലേ​ഖ​

തിരുവനന്തപുരം: ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായി പരാതി. കെ.എസ്. ശബരീനാഥനാണ് തിരുവനന്തപുരം പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി മോശമായി അധിക്ഷേപിച്ചെന്നും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവ നൃത്തത്തെ “മയക്കുമരുന്നു ഉള്ളിൽ ചെല്ലുമ്പോളുണ്ടാകുന്ന ഒരു വെപ്രാളമായി” ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു.

ഇന്നലെ പുനലൂരില്‍ നടന്ന ബിജെപി പ്രതിഷേധ ജനസഭയിലാണ് ശ്രീലേഖ വിവാദ പ്രസംഗം നടത്തിയത്. മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്നതെന്നും മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നും ശ്രീലേഖ പറഞ്ഞു.

'ഗ്യാനേഷ് കുമാറിനോട് യഥാര്‍ത്ഥത്തില്‍ നന്ദി പറയുകയാണ് വേണ്ടത്. എല്‍ഡിഎഫ് ഭരിക്കുന്ന കാലത്തെ കേരളത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ കൂടിയാണ് ഇക്കാര്യങ്ങളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ചത്. എന്നിട്ടിപ്പോ ഇങ്ങനെ പാറ്റകളോടൊപ്പം പ്രക്ഷോഭം നടത്താന്‍ നാണമില്ലേ? അവരോടൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണ്. രാഹുൽ ഗാന്ധി പറയുന്നത് താണ്ഡവമാണെന്നാണ്. ഇത്​ വേറെ ലെവലിലുള്ളതാണ്. എന്താണ് അദ്ദേഹമവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്? മയക്കുമരുന്ന് അമിതമായ അളവില്‍ ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമില്ലേ താണ്ഡവം. അതാണ് അദ്ദേഹമവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കൂടെയുള്ളവരെ തള്ളിമാറ്റി അടിച്ചുപരത്തി, കുപ്പിയൊക്കെ വലിച്ചെറിഞ്ഞ് ഡൽഹി ആകെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്’ -ശ്രീലേഖ പറഞ്ഞു.

'ഇവിടെ കേരളത്തില്‍ ധൂര്‍ത്തിന്റെ ദുര്‍ഭരണവും, അങ്ങ് ഡല്‍ഹിയില്‍ എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ ചേര്‍ന്ന് പാറ്റകളോടൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തുകയുമാണ്. ഈ എസ്‌ഐആര്‍ എന്നുപറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല. പാറ്റകള്‍ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിട്ടുള്ളത്.

നമ്മുടെ ഭാരതം ജനാധിപത്യരാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടര്‍ പട്ടിക പുതുക്കലെന്ന് പറയുന്നത്. എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണിത്. ഇന്റന്‍സീവ് റിവിഷന്‍ ആയിരുന്നുവെന്നത് ശരിയാണ്. അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണം. ബംഗ്ലാദേശികളും പാകിസ്താനികളും അടക്കമുള്ളവര്‍ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്. ഇത് തടയുന്നതിനായാണ് എസ്‌ഐആര്‍ പോലൊരു വിജയകരമായ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്' ശ്രീലേഖ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police complaint says Sreelekha hurt Hindu sentiments
Next Story