പൊലീസ് സഹ. സംഘം കലണ്ടറിൽ ബി.എം.എസ് ദിനവും വിശേഷദിവസം, വിവാദമായതോടെ പിൻവലിച്ചു
text_fieldsകോട്ടയം: ജില്ല പൊലീസ് സഹ. സംഘം കലണ്ടറിൽ വിശേഷദിവസങ്ങളിൽ ബി.എം.എസ് പതാകദിനവും. വിവാദമായതോടെ കലണ്ടർ പിൻവലിച്ചു. ഇടത് അനുകൂലികൾ ഭരിക്കുന്ന കോട്ടയം ജില്ല പൊലീസ് സഹ. സംഘത്തിെൻറ കലണ്ടറിലാണ് ജൂലൈ 21ന് ബി.എം.എസ് പതാകദിനമെന്ന് ചേർത്തിരിക്കുന്നത്.
കറുപ്പുനിറത്തിലുള്ള തീയതിയുടെ മുകളിൽ മറ്റ് വിശേഷദിവസങ്ങൾ പോലെ ബി.ജെ.പിയുടെ തൊഴിലാളി യൂനിയെൻറ പതാകദിനവും ചേർത്തിരിക്കുകയാണ്. അംഗങ്ങൾക്ക് വിതരണം ചെയ്തതോടെയാണ് വിവരം പുറത്തായത്. ഒരുവിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ ഗ്രൂപ്പുകളിൽ ഇത് വലിയ ചർച്ചയുമായി.
ഇതോടെ പുതിയത് അടിച്ച് വിതരണം ചെയ്യാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. തെറ്റുകൾ കണ്ടെത്തിയതിനെതുടർന്ന് കലണ്ടർ വിതരണം നിർത്തിയതായും പിഴവുകൾ തിരുത്തി പുതിയത് അച്ചടിച്ച് വിതരണം ചെയ്യുമെന്നും സംഘം ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

