ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ്; ഇളവുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsആലപ്പുഴ: ഈമാസം 15 മുതൽ സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് മോട്ടോർ വാഹന വകുപ്പ് ഇളവുനൽകി. ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഒരാഴ്ചകൂടിയാണ് സമയം നീട്ടിയത്. ജീവനക്കാർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി ഒരാഴ്ചക്കുള്ളിൽ ആർ.ടി ഓഫിസിൽ എത്തിക്കാനാണ് നിർദേശം.
ജീവനക്കാരുടെ ഭാഗത്തുനിന്ന് യാത്രക്കാരോടുള്ള പെരുമാറ്റം മോശമാകുന്നതിനൊപ്പം അസഭ്യം അക്രമപ്രവർത്തനങ്ങളും വർധിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇത് നടപ്പാക്കാൻ തീരുമാനിച്ചത്. ജീവനക്കാർ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. പൊലീസ് സ്റ്റേഷനുകളിൽനിന്ന് സർട്ടിഫിക്കറ്റ് കിട്ടാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്. ഓൺലൈൻ വഴിയുള്ള അപേക്ഷ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ട്. അതിനാൽ നടപടി വേഗത്തിലാക്കാൻ സാധിച്ചില്ല. പൊലീസുകാർ തിരിച്ചെത്തിയശേഷം മാത്രമേ സർട്ടിഫിക്കറ്റ് നടപടി വേഗത്തിലാകൂ. യാത്രക്കാരുടെ ഭാഗത്ത് നിന്നടക്കം ആർ.ടി.ഒക്ക് നിരവധി പരാതികളും കിട്ടിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരും ഈ രംഗത്തുണ്ടെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

