Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊ​ലീ​സ്...

പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സർട്ടിഫിക്കറ്റ്​ നൽകിയില്ല; പൊലീസ് സ്​റ്റേഷന് മുന്നിൽ വിമുക്തഭട​െൻറ ആത്മഹത്യശ്രമം

text_fields
bookmark_border
പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സർട്ടിഫിക്കറ്റ്​ നൽകിയില്ല; പൊലീസ് സ്​റ്റേഷന് മുന്നിൽ വിമുക്തഭട​െൻറ ആത്മഹത്യശ്രമം
cancel
കാ​യം​കു​ളം: പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ള്ളി​കു​ന് നം പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ൽ വി​മു​ക്ത​ഭ​ട​​െൻറ ആ​ത്മ​ഹ​ത്യ​ശ്ര​മം. പെ​ട്രോ​ൾ ദേ​ഹ​ത്ത് ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​രു​ടെ​യും പൊ​ലീ​സു​കാ​രു​ടെ​യും അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ വ ി​ഫ​ല​മാ​യി.

വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം ന​ഗ​രൂ​ർ വ​ട​ക്ക​തി​ൽ രാ​ജു​വാ​ണ് (54) ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 ഒാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ​ബ​രി​മ​ല​യി​ൽ ജോ​ലി​ക്ക് പോ​കാ​നാ​യി 13ന് ​പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​ന്ന് രാ​ത്രി മ​ദ്യ​പി​ച്ച് വാ​ഹ​നം ഒാ​ടി​ച്ച​തി​ന് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പൊ​ലീ​സ് കേ​സ് എ​ടു​ത്തു. ഇ​തി​ൽ തീ​ർ​പ്പാ​യ​ശേ​ഷ​മേ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നാ​കൂ​വെ​ന്ന പൊ​ലീ​സ് നി​ല​പാ​ടാ​ണ് രാ​ജു​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി മ​ട​ങ്ങി പെ​ട്രോ​ളു​മാ​യി സ്​​റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ എ​ത്തി ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

സി​ഗ​റ​റ്റ് ലാം​പ്​​ ക​ത്തി​ക്കാ​നാ​യി ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ സ്​​റ്റേ​ഷ​ന് മു​ന്നി​ൽ നി​ന്ന​വ​ർ വ​ട്ടം​പി​ടി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. പി​ന്നീ​ട് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്കി. ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​ന് കേ​സ് എ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attemptpolice clearance certificate
News Summary - police clearance certificate
Next Story