കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ സ്റ്റേഷനുകളില്‍ നിന്ന് പള്ളി ഭാരവാഹികള്‍ക്ക് പൊലീസ് വംശീയത കലർന്ന സർക്കുലർ നൽകിയതിൽ പ്രതിഷേധം.മദ്രസ അധ്യാപകരെ നിയമിക്കുേമ്പാൾ അവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നും വീഴ്ചവരുത്തിയാൽ ഭാരവാഹികളെ കുറ്റക്കാരാക്കുമെന്നുമാണ് സർക്കുലറിൽ പറയുന്നത്.

സർക്കുലറിെൻറ കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ഇടപെടണമെന്നും അടിയന്തിരമായി നടപടി എടുക്കണമെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെൻറ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റേതെങ്കിലും പൊതുസ്ഥാപനങ്ങള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ നൽകാത്ത നോട്ടീസ് മദ്രസകള്‍ക്ക് മാത്രം അയച്ചതിെൻറ പ്രസക്തിയെന്താണന്നും മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഇങ്ങനെയൊരു കത്ത് പൊലീസ് നല്‍കിയതിന് പിന്നിലെ വംശീയ മുന്‍വിധി വ്യക്തമാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള പറഞ്ഞു.