Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘പൂമ്പാറ്റകൾ’ക്കെതിരെ ശക്തമായ നടപടിയുമായി സൈബർ പൊലീസ്
text_fieldsbookmark_border
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. ‘ടെലഗ്രാം’ മെസേജിങ് ആപ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും ഗ്രൂപ്പിലെ അഡ്മിൻമാർ പൊലീസിെൻറ നിരീക്ഷണത്തിലാണെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാം അറിയിച്ചു.
കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത്തരത്തിലുള്ള 49 സൈറ്റുകളാണ് സൈബർ ഡോം നശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഗ്രൂപ്പുകളുടെ തലവനെന്ന് സംശയിക്കുന്ന ഷറഫ് അലിയെ മലപ്പുറം വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ സജീവമായ പീഡോഫീലിയ (ശിശുരതി) നെറ്റ്വര്ക്കിനെക്കുറിച്ച് കൂടുതൽ വിവരം പൊലീസിന് ലഭിക്കുന്നത്.
രാജ്യത്തിന് പുറത്തുനിന്നുള്ള മലയാളികളാണ് പല ഗ്രൂപ്പുകളുടെയും അഡ്മിൻമാർ. ഷറഫ് അലിയുടെ നേതൃത്വത്തിൽ തന്നെ ‘പൂമ്പാറ്റ’ പേരില്‍ അഞ്ച് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് പ്രധാനമായും ഈ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്. നൂറോളം പേരാണ് ഗ്രൂപ്പുകളിലുള്ളത്. എല്ലാവരും മലയാളികളാണ്. ഗ്രൂപ്പിൽനിന്ന് പുറത്താകാതിരിക്കാൻ മകളുടെ നഗ്നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര് വരെ ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മൊബൈലിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങൾ നൽകാൻ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരോട് സൈബർ ഡോം ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)