Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2026 5:19 PM IST Updated On
date_range 5 Feb 2026 5:32 PM ISTചുരിദാർ ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയെ പുറത്ത് നിർത്തിയ സംഭവം; ഗേറ്റ് കീപ്പർക്കെതിരെ പൊലീസ് കേസെടുത്തു
text_fieldsbookmark_border
കൊട്ടാരക്കര : ചുരിദാർ ധരിച്ച് സ്കൂളിലെ ത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ ഗേറ്റ് കീപ്പർ ശശാങ്കനെതിരെ കാെട്ടാരക്കര പാെലീസ് കേസെടുത്തു. ഇതോടെ ഈശ്വരവിലാസം സ്കൂൾ മാനേജ്മെൻ്റ് ശശാങ്കനെ ജാേലിയിൽ നിന്ന് പുറത്താക്കി. രണ്ട് ദിവസം മുമ്പ് നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രഥമാധ്യാപിക സിന്ധു എസ്.നായരെ മാനേജറിൻ്റെ നിർദ്ദേശത്താൽ ഗേറ്റ് കീപ്പർ സ്കൂളിലേക്ക് പ്രവേശിപ്പിച്ചില്ല. ഒടുവിൽ അധ്യാപിക ഗേറ്റിന് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. തുടർന്ന് പാെലീസ് എത്തിയാണ് ഇവരെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്. സംഭവത്തിൽ മാനേജർ കുറ്റക്കാരനല്ലെന്നും ഗേറ്റ്കീകീപ്പർ തടഞ്ഞതാണെന്നുമാണ് സ്കൂൾ മാനേജ്മെൻ്റ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
