മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ കേസെടുത്തു
text_fieldsകൊച്ചി: ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കാ ൻ മന്ത്രിസഭ യോഗം തീരുമാനിച്ചതിനു പിന്നാലെ ഹോളിഫെയ്ത്ത് കൺസ്ട്രക്ഷൻസ് ഉട മ സാനി ഫ്രാൻസിസ്, ജയിൻ കോറൽ കോവ് ഉടമ ഷിനോയ് ഇമ്മാനുവൽ, ആൽഫ വെഞ്ചേഴ്സ് ഉടമ സൂ സൻ മാത്യു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്. മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ചട്ടം 406, 420 എന്നിവ പ്രകാരം വിശ്വാസവഞ്ചനക്കുറ്റം ചുമത്തിയാണ് കേസ്.
ഹോളി ഫെയ്ത്ത് കൺസ്ട്രക്ഷൻസ് ഉടമക്കെതിരെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരൻ തൃശൂർ പറയൻകടവ് സ്വദേശി താടിക്കാരൻ വീട്ടിൽ ടോണി കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. വസ്തുതകൾ മറച്ചുവെച്ച് 2010ൽ ഫ്ലാറ്റ് കൈമാറിയതായും ഇതിനായി 75 ലക്ഷം നൽകിയെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
