മുഖ്യമന്ത്രിക്ക് വധഭീഷണി: മലയാളി ഡൽഹിയിൽ അറസ്റ്റിൽ
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ േഫസ്ബുക്കിലെ വിഡിയോ പോസ്റ്റ് വഴി വധഭീഷണി മുഴക്കിയ ആൾ ഡൽഹിയിൽ അറസ്റ്റിൽ. കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരാണ് പിടിയിലായത്. അബൂദബിയിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ അവിടെനിന്ന് വരുന്ന വഴി ഡൽഹി വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ കൊച്ചി പൊലീസ് ഡൽഹിക്ക് തിരിച്ചു.
ആർ.എസ്.എസുകാരനായ താൻ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുകയാണെന്നും മുഖ്യമന്ത്രിയെ കൊലപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് ഫേസ്ബുക്കിലെ വിഡിയോയിൽ പറഞ്ഞത്. ഇതിന് പഴയ കത്തിയും മറ്റ് ആയുധങ്ങളും തേച്ചുമിനുക്കുകയാണ്. എണ്ണക്കമ്പനിയിൽ സീനിയർ റിഗ് സൂപ്പർവൈസറായ തനിക്ക് പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളമുണ്ട്. ഇൗ തുക കൃത്യം നിർവഹിക്കാൻ വിനിയോഗിക്കും. മുഖ്യമന്ത്രിയെ കൊല്ലാനുള്ള പണം സമ്പാദിക്കാനാണ് ഗൾഫിൽ എത്തിയത്. തെൻറ പാസ്പോർട്ടിെൻറ കോപ്പി അടക്കം നൽകാൻ തയാറാണ്. ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്ത് കാണിക്കെട്ട. മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന കൃഷ്ണകുമാർ വിഡിയോയിൽ, മന്ത്രി എം.എം. മണിയെയും ആക്ഷേപിക്കുന്നുണ്ട്.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ അബൂദബിയിലെ കമ്പനി ഇയാളെ പിരിച്ചുവിട്ടു. തുടർന്ന്, മദ്യലഹരിയിൽ ചെയ്തുപോയതാണെന്നും മാപ്പാക്കണമെന്നും അപേക്ഷിച്ച് മറ്റൊരു വിഡിയോകൂടി പോസ്റ്റ് ചെയ്തു. നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഒരുക്കമാണെന്നും പറഞ്ഞിരുന്നു. സഹപ്രവർത്തകരാണ് മാപ്പ് പറയാൻ പ്രേരിപ്പിച്ചത്. ഇതോടൊപ്പം ആദ്യ വിഡിയോ നീക്കി.
എന്നാൽ, ഇയാൾക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൃഷ്ണകുമാറിന് വധഭീഷണി ഉള്ളതിനാൽ ഡൽഹി വഴി യാത്ര ചെയ്യാൻ നിർദേശിച്ച പൊലീസ് ചില പ്രവാസി മലയാളികളുടെ സഹായത്തോടെ ഇയാളുടെ അറസ്റ്റിന് വഴിയൊരുക്കി. തിഹാർ ജയിലിൽ കഴിയുന്ന കൃഷ്ണകുമാറിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയശേഷം ഡൽഹി പൊലീസിന് കൈമാറും. തുടർന്ന് കൊച്ചിയിൽ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
