Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് സി.പി.എം ജില്ലാ...

വയനാട് സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിന്​ മർദനം

text_fields
bookmark_border
വയനാട് സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിന്​ മർദനം
cancel

കൽപ്പറ്റ: വയനാട് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവാവിനെ മർദിച്ചതായി ആരോപണം. പ ി ഗഗാറി​​​െൻറ മകൻ ഉൾപ്പെടെയുള്ളവർ മർദിച്ചെന്നാണ് വൈത്തിരി സ്വദേശി ജോൺ പരാതി നൽകിയത്. മർദനത്തിൽ പരിക്കേറ്റ ജേ ാൺ വൈത്തിരിയിലെ ആശുപത്രിയിൽ ചികിത്സ തേടി.

ഭാര്യയുടെ മരണത്തിൽ ഗഗാറി​​​െൻറ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോൺ എസ്​.പിക്ക്​ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ്​ തന്നെ മർദിച്ചതെന്ന്​ ജോൺ പറഞ്ഞു.

ബസ്​ നിർത്തുന്നതുമായി ബന്ധപ്പെട്ട് മനപ്പൂർവം തർക്കമുണ്ടാക്കുകയും വാഹനം തടഞ്ഞ്​ ജോണിനെ സംഘം ചേർന്ന്​ മർദിക്കുകയുമായിരുന്നു. വൈത്തിരി പഞ്ചായത്ത് മെമ്പർ എൽസിയും സംഘത്തിലുണ്ടായിരുന്നെന്ന് ജോൺ പറഞ്ഞു.

ജോണി​​​െൻറ ഭാര്യ സക്കീനയെ ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്​ കാണിച്ച്​ ജോൺ എസ്​.പി ഉൾപ്പെടെയുളളവർക്ക്​ പരാതി നൽകി. കഴിഞ്ഞ ദിവസം ലഭിച്ച
പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ മരിക്കുന്നതിന്​ 20 മിനിറ്റ്​ മുമ്പ്​ സക്കീനക്ക്​ മർദനമേറ്റതായി സൂചിപ്പിച്ചിരുന്നു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന്​ ജോൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice casecpm district secretaryP Gagar
News Summary - Police case against CPM District Secretary - Kerala news
Next Story