Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.​െഎയുടെ...

എസ്​.​െഎയുടെ തൊപ്പിവെച്ച്​​ സെൽഫി: പുറത്താക്കിയ നേതാവിനെ പാർട്ടി തിരിച്ചെടുത്തു; ഡി.വൈ.എഫ്​.​െഎക്ക്​  പുറത്തുതന്നെ

text_fields
bookmark_border
എസ്​.​െഎയുടെ തൊപ്പിവെച്ച്​​ സെൽഫി: പുറത്താക്കിയ നേതാവിനെ പാർട്ടി തിരിച്ചെടുത്തു; ഡി.വൈ.എഫ്​.​െഎക്ക്​  പുറത്തുതന്നെ
cancel
കോട്ടയം: പൊലീസ്​ കസ്​റ്റഡിയിലിരിക്കെ എസ്​.​െഎയുടെ തൊപ്പി വെച്ച്​ സെൽ​ഫിയെടുത്ത വിവാദത്തിൽ സസ്​പെൻഷനിലായ ഡി.വൈ.എഫ്​.​െഎ നേതാവ്​ മിഥുനെ (അമ്പിളി-23) പാർട്ടി തിരിച്ചെടുത്തിട്ടും ഡി.വൈ.എഫ്​.​െഎ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഡി.വൈ.എഫ്​.​െഎ ക​ുമരകം മേഖല സെക്രട്ടറി സ്ഥാനത്തുനിന്ന്​ മാറ്റിയ മിഥുനെ  തിരിച്ചെടുത്തിട്ടില്ലെന്ന്​ ജില്ല സെക്രട്ടറി പി.എൻ. ബിനു ‘മാധ്യമ’ത്തോട്​ പറഞ്ഞു. സസ്​പെൻഷൻ കാലാവധി ഒന്നരമാസം തികയും മുമ്പ്​ സി.പി.എം തിരിച്ചെടുത്തത്​ സമ്മേളകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ ഇൗസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിൽ കസ്​റ്റഡിയിലിരിക്കെയാണ്​ മിഥുൻ പൊലീസ് തൊപ്പി വെച്ച്​ സെൽഫിയെടുത്ത്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്​. സംഭവം വിവാദമായതോടെ ആഗസ്​റ്റ്​ എട്ടിന്​ സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്ന്​  സസ്​പെൻഡ്​ ചെയ്​തു​. എന്നാൽ, പാർട്ടി സമ്മേളനങ്ങൾ കണക്കിലെടുത്ത്​ സി.പി.എം ക​ുമരകം കണ്ണാടിച്ചാൽ ബ്രാഞ്ച്​ കമ്മിറ്റി അംഗമായ മിഥു​​െൻറ സസ്​പെൻഷൻ പിൻവലിക്കുകയായിരുന്നു. ജില്ല കമ്മിറ്റിക്ക്​ മാപ്പ്​ എഴുതിനൽകിയതി​​െൻറ അടിസ്ഥാനത്തിലാണ്​ നടപടിയെന്നാണ്​ വിശദീകരണം. 

മിഥു​​െൻറ സസ്പെൻഷനും പാർട്ടി സമ്മേളനപങ്കാളിത്തവും സമ്മേളനങ്ങളിൽ വിഷയമായതോടെയാണ്​  സസ്​പെൻഷൻ പിൻവലിച്ചതായി ലോക്കൽ സമ്മേളനത്തിൽ അറിയിച്ചത്​. സ്​റ്റേഷനുള്ളിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട്​ മൂന്നു പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തിരുന്നു.  സസ്​പെൻഷനിലായ ​പൊലീസുകാർ ജോലിയിൽ കയറിയശേഷം സ്ഥലം മാറ്റുകയും ചെയ്​തു.  ഗ്രേഡ്​ എ.എസ്​.​െഎ എം.കെ. അനിൽ കുമാർ, സി.പി.ഒമാരായ സി.ജി. വിനോദ്​, സി.എസ്. ജയ​ചന്ദ്രൻ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. അനിൽകുമാറിനെ അയർക്കുന്നത്തേക്കും വിനോദിനെയും ജയചന്ദ്രനെയും പള്ളിക്കത്തോട്​ സ്​റ്റേഷനിലേക്കുമാണ്​ മാറ്റിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIkerala newsmalayalam newsPolice cap selfie
News Summary - Police cap selfie of DYFI leader -Kerala news
Next Story