ലക്ഷ്യം തെരഞ്ഞെടുപ്പ്:മഹാമാരിക്കിടയിലും പൊലീസ് ക്യാമ്പിൽ സംഘടന പ്രവർത്തനം
text_fieldsകല്‍പറ്റ: ജില്ല പൊലീസ് ക്യാമ്പില്‍ സംഘടന പ്രവര്‍ത്തനം സജീവമാകുന്നതായി ആരോപണം. കോവിഡ് കാലത്താണ് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള കല്‍പറ്റയിലെ ക്യാമ്പിൽ ഒരുപറ്റം ഉദ്യോഗസ്ഥര്‍ ഒരിടത്തും ജോലിക്ക് പോകാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടന പ്രവര്‍ത്തനത്തിൽ സജീവമായിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ജില്ല പൊലീസ് മേധാവി പ്രശംസനീയ പ്രവർത്തനം നടത്തുന്നതിനിടെയാണ്, അദ്ദേഹത്തിനു കീഴിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുന്നത്.
ജില്ലയിലുടനീളം ഓടിയെത്തി ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസ് മേധാവി സജീവമായി ഇടപെടുന്നുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ ഓഫിസില്‍നിന്നുള്ള അറിയിപ്പ് അനുസരിച്ചാണ് സാധാരണ ഉദ്യോഗസ്ഥരെ വിവിധ സ്റ്റേഷനുകളിലേക്കും ട്രാഫിക് അടക്കമുള്ള ഡ്യൂട്ടിക്കും നിയോഗിക്കുന്നത്. നിയമപ്രകാരം സീനിയോറിറ്റി അനുസരിച്ചാണ് ഡ്യൂട്ടി നിശ്ചയിക്കാറുള്ളതെങ്കിലും ഇവിടുത്തെ ചില ഉദ്യോഗസ്ഥര്‍ക്ക് അതൊന്നും ബാധകമല്ല. മാനദണ്ഡങ്ങള്‍ നോക്കാതെ, സംഘടന താല്‍പര്യമനുസരിച്ചാണ് ഇവിടെ സിവില്‍ പൊലീസ് ഓഫിസര്‍മാരെ ഡ്യൂട്ടിക്കിടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജില്ല പൊലീസ് മേധാവിക്ക് ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാനാകുന്നില്ല. അതുകൊണ്ട് തന്നെ സീനിയോറിറ്റിയുള്ള പലരും ദിവസങ്ങളായി മറ്റൊരിടത്തേക്കും പോകാതെ ക്യാമ്പില്‍ തന്നെ തുടരുകയാണ്. ക്യാമ്പിെൻറ ചുമതലയുള്ള റിസര്‍വ് ഇന്‍സ്‌പെക്ടറുടെ ഒത്താശയോടെയും അറിവോടെയുമാണ് ഇത്തരം നിയമവിരുദ്ധ നടപടികള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്.
കോവിഡിനു മുമ്പ് മറ്റ് ജില്ലകളിലേക്ക് ഇവിടെ നിന്നു ഉദ്യോഗസ്ഥര്‍ ജോലിക്ക് പോകാറുണ്ട്. രാഷ്ട്രീയം നോക്കിയായിരുന്നു ഇത്തരം കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. പരാതികൾ ഉയരുന്ന സാഹചര്യത്തില്‍ വിഷയം അന്വേഷിക്കുന്നതിനായി ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തും. എന്നാല്‍, ഡിവൈ.എസ്.പി അന്വേഷണത്തിനെത്തുമ്പോള്‍ പരാതി പറയാന്‍ സാധ്യതയുള്ളവരെ തിരഞ്ഞുപിടിച്ച് ദൂരെ സ്ഥലങ്ങളിൽ ഡ്യൂട്ടി നിശ്ചയിക്കുന്നതാണ് പതിവെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ആപത്തുകാലത്ത് ജാഗ്രതയും ഒത്തൊരുമയും കാണിക്കാതെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ക്യാമ്പിനുള്ളിൽ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. സാധാരണ ജോലിക്കിടുമ്പോള്‍ ഉദ്യോഗസ്ഥരുടെ അനുമതി തേടരുതെന്നാണ് നിയമം. പകരം സീനിയോറിറ്റിയാവണം മാനദണ്ഡം. രണ്ടും ഇവിടെ കാറ്റില്‍പറത്തുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
