ഷോളയൂർ ഡാം വ്യുപോയിന്റിൽ 15 അടി താഴ്ചയിലേക്ക് വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്
text_fieldsതൃശൂർ: ഷോളയൂർ ഡാം വ്യുപോയിന്റിൽ 15 അടി താഴ്ചയിലേക്ക് വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരിയായി എത്തിയ കുന്ദംകുളം ആർത്താറ്റ് സ്വദേശിയായ വയോധികൻ ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്നും കാൽ വഴുതി, കൊക്കയിലേക്ക് വീണ് പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കിൽ തടഞ്ഞു നിന്നു.
പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടനെ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. മലക്കപ്പാറ പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ആസാദ് ഫയർ ഫോഴ്സിനെ കാത്തിരിക്കാൻ സമയമില്ലെന്നു മനസിലാക്കി അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തിൽ പിടിച്ച് ഇറങ്ങി വയോധികന്റെ അടുത്തെത്തി.
മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികനെ മുകളിലേക്ക് എത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

