Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനപരിശോധനയുടെ പേരിൽ...

വാഹനപരിശോധനയുടെ പേരിൽ യുവാക്കൾക്ക് പൊലീസി​െൻറ ക്രൂരമർദനം

text_fields
bookmark_border
വാഹനപരിശോധനയുടെ പേരിൽ യുവാക്കൾക്ക് പൊലീസി​െൻറ ക്രൂരമർദനം
cancel

തിരുവനന്തപുരം: പെറ്റിക്കേസിൽ പിടികൂടിയ യ​ുവാക്കളുടെ വസ്​ത്രങ്ങൾ വലിച്ചുകീറി പൊതുജനത്തിനു​ മുന്നിലിട്ട്​ പൊലീസി​​​​​​െൻറ ക്രൂര മർദനം. പ്രതികരിച്ച നാട്ടുകാരെ ലാത്തിവീശി ഒാടിച്ചു. ഒടുവിൽ കള്ളക്കേസ്​ ചുമത്തി ജയിലിലടച്ചു. കഴിഞ്ഞദിവസവും ​ശനിയാഴ്​ചയുമായാണ്​ തലസ്ഥാനത്ത്​ പൊലീസ്​ ഇൗവിധം പെരുമാറിയത്​.കഴിഞ്ഞദിവസം രാത്രി ജി.പി.ഒക്ക്​ സമീപത്താണ്​ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചെന്നാരോപിച്ച്​ വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഷാജി അട്ടക്കുളങ്ങരയെയും (35) പാർട്ടി പ്രവർത്തകൻ അമ്പലത്തറ സ്വദേശി അസ്​ലമിനെയും (32) ക​േൻാൺമ​​​​​െൻറ് എസ്.ഐ ഷാഫിയുടെ നേതൃത്വത്തി​െല സംഘം പിടികൂടിയത്.

ഷാജി പൊതുപ്രവർത്തകനാണെന്ന്​ അറിയാമായിരുന്നിട്ടും മോശമായി പെരു മാറിയ എസ്​.​െഎ ആദ്യംതന്നെ ബൈക്കി‍​​​​​െൻറ താക്കോൽ ഊരിയെടുത്തു​.  1000 രൂപ പിഴ അടക്കണമെന്ന്​ പറഞ്ഞു. എന്നാൽ, ഇത്രയും തുക ഇപ്പോൾ  കൈയിൽ ഇല്ലെന്നും രസീത്​ നൽകിയാൽ പിന്നീട്​ പിഴയൊടുക്കാമെന്നും അസ്​ലം പറഞ്ഞെങ്കിലും എസ്.ഐ വഴങ്ങിയില്ല. 
ഇതോടെ ദൃക്​സാക്ഷികളായ വഴിയാത്രക്കാർ പൊലീസിന് നേരെ തിരിഞ്ഞു. വാഹനപരിശോധനാ സമയത്ത് യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടല്ലോയെന്ന് ഒരാൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോട് വേറെ പണി നോക്കാൻ പറ എന്നായി ഒരു പൊലീസുകാരൻ.

പിഴ പിരിവിട്ട് തങ്ങൾ നൽകാമെന്ന് നാട്ടുകാർ അറിയിച്ചെങ്കിലും ഇരുവരെയും സ്​റ്റേഷനിൽ കൊണ്ടുപോയേ മതിയാകൂ എന്ന നിലപാടിലായിരുന്നു പൊലീസ്​. തുടർന്ന് ഇരുവരെയും ഷർട്ടിൽ കുത്തിപ്പിടിച്ചും ലാത്തിയ്​ക്കടിച്ചും പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടു. യുവാക്കളുടെ ഷർട്ടും ​പൊലീസുകാർ വലിച്ചുകീറി. ​ ജീപ്പിലിട്ട്​ ക്രൂരമായി മർദിച്ചു. മർദനം കണ്ട നാട്ടുകാരിൽ ചിലർ പൊലീസിനെതിരെ തിരിഞ്ഞതോടെ എസ്.ഐയും സംഘവും വഴിയാത്രക്കാർക്കുനേരെയും ലാത്തിവീശി. 

രാത്രിയോടെ ക​േൻറാൺമ​​​​​െൻറ്​ സ്​റ്റേഷനിൽ എത്തിച്ച യുവാക്കളെ അവിടെ​െവച്ചും മർദിച്ചു. വിവരമറിഞ്ഞ്​ വെൽഫെയർപാർട്ടി നേതാക്കളും പ്രവർത്തകരും യുവാക്കളുടെ ബന്ധുക്കളും സ്​റ്റേഷനിലെത്തിയെങ്കിലും യുവാക്കളെ കാണാൻ അനുവദിച്ചില്ല. സംഭവം തങ്ങൾക്കെതിരാകുമെന്ന്​ ബോധ്യപ്പെട്ടതോടെ യുവാക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നതിനായി ​എസ്​.​െഎയും ചില പൊലീസുകാരും രാത്രിയോടെ ആശുപത്രിയിൽ അഡ്​മിറ്റായി. ശനിയാഴ്​ച കോടതി പിരിഞ്ഞശേഷം ഇവരെ ഹാജരാക്കി റിമാൻഡ്​​ ചെയ്യുകയും ചെയ്​തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, യൂനി​േഫാമിട്ട ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങ​ളാണ്​​ യുവാക്കൾക്കെതിരെ ചുമത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsvehicle checkingmalayalam news
News Summary - Police attack on youth at the time of vehicle checking- kerala news
Next Story