Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ മാധ്യമപ്രവർത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

text_fields
bookmark_border
Pratheesha-rama
cancel

കൊച്ചി: മാധ്യമപ്രവര്‍ത്തകന് വീണ്ടും പൊലീസ് മര്‍ദനം. സദാചാര പൊലീസിങ് ആരോപിച്ചാണ് നാരദ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടറായ പ്രതീഷിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മര്‍ദിച്ചത്. നേരത്തെ പ്രതീഷിനെയും സാമൂഹ്യപ്രവർത്തകയായ അമൃത ഉമേഷിനെയും പൊലീസുകാര്‍ സദാചാരപൊലീസിങ് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം അർധ രാത്രിയിലാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ വീട്ടില്‍ കയറി പ്രതീഷിനെ മര്‍ദിക്കുകയും പിടിച്ചിറക്കികൊണ്ട് പോവുകയു ചെയ്തത്. സദാചാരലംഘനം നടക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് വിശദീകരണം.

നേരത്തെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ പ്രതീഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് പ്രതികാരം തീര്‍ക്കുകയാണെന്ന് പ്രതീഷ് ആരോപിച്ചു. വിപിൻദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മര്‍ദിച്ചതെന്ന് പ്രതീഷ് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police Attack on Media Person in Kochi-Kerala News
Next Story