Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് മർദനം:...

പൊലീസ് മർദനം: ഡി.ജി.പി ഒാഫിസിലേക്ക് കെ.യു.ഡബ്ല്യു.ജെ മാർച്ച് നടത്തും

text_fields
bookmark_border
പൊലീസ് മർദനം: ഡി.ജി.പി ഒാഫിസിലേക്ക് കെ.യു.ഡബ്ല്യു.ജെ മാർച്ച് നടത്തും
cancel

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ തല്ലിച്ചതച്ച സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കേരള പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിന്. യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം മലപ്പുറം ലേഖകനുമായ കെ.പി.എം റിയാസിനെ മർദിച്ച തിരൂർ സി.െഎ ടി.പി ഫർസാദിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണു സമരം.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കും മറ്റിടങ്ങളിൽ ജില്ലാ പൊലീസ് മേധാവികളുടെ ആസ്ഥാനത്തേക്കും മാധ്യമപ്രവർത്തകർ വ്യാഴാഴ്ച മാർച്ച് നടത്തും. സി.െഎക്കെതിരെ നടപടി ആവശ്യപ്പെട്ടു യൂണിയൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഉറപ്പ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു പ്രക്ഷോഭത്തിനു നിർബന്ധിതരാകുന്നതെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KUWJkpm riyasPolice AttackMalappuram
News Summary - Police Attack KUWJ will march to the DGPs office
Next Story