Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാഫിക്കെതിരായ പൊലീസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകി കോൺഗ്രസ്

text_fields
bookmark_border
ഷാഫിക്കെതിരായ പൊലീസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകി കോൺഗ്രസ്
cancel
Listen to this Article

കോഴിക്കോട്: പോരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകി കോൺഗ്രസ് വക്താവ് അഡ്വ. വസന്ത് തെങ്ങുംപള്ളി.

പാർലമെന്റ് അംഗത്തെയും കോൺഗ്രസ്‌ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നാടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം. മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് മർദനമെന്നും പരാതിയിൽ പറയുന്നു.

വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുകയാണ്. ഷാഫി പറമ്പിലിന്റെ ചോരക്ക് പ്രതികാരം ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. പൊലീസുകാര്‍ എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓര്‍ത്താല്‍ നന്ന്. ഗൂഡാലോചനക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം.

പൊലീസ് മനപൂര്‍വം ഷാഫിയെ തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കണമെന്ന സര്‍ക്കാര്‍ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് ക്രൂരമർദനം അഴിച്ചുവിട്ടത്. ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും രക്ഷിക്കാനാണ് ഇത്തരം നടപടികളെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തിയായി പ്രതികരിക്കും. പൊലീസ് ബോധപൂർവമാണ് ജാഥ തടഞ്ഞ് പ്രകോപനമുണ്ടാക്കിയത്.

ഇരുനൂറോളം സി.പി.എമ്മുകാര്‍ക്ക് കടന്നു പോകാൻ മൂവായിരത്തോളം വരുന്ന യു.ഡി.എഫിന്റെ ജാഥ പൊലീസ് തടയുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കാണ് മർദനമേറ്റത്. ഒരു പ്രവര്‍ത്തകന്റെ കണ്ണിന്റെ കാഴ്ച നഷ്ടമാകുന്ന അവസ്ഥയാണെന്നും സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police atrocities against Shafi; Congress files complaint with National Human Rights Commission
Next Story