അപേക്ഷിച്ചവർ നോക്കുകുത്തി; പൊലീസ് സംഘടനാ നേതാവിന് ഇഷ്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: അന്തർ ജില്ല സ്ഥലംമാറ്റത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന നൂറുകണക്കിന് പൊലീസുകാരെ നോക്കുകുത്തിയാക്കി പൊലീസ് അസോസിയേഷൻ നേതാവിന് മാത്രം സ്ഥലംമാറ്റം.
അസോസിയേഷൻ മുൻ ഭാരവാഹിക്ക് തൃശൂർ റൂറലിൽനിന്ന് ആലപ്പുഴ സ്വന്തം വീടിനടുത്ത കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിയമനം നൽകിയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് പ്രത്യേക ഉത്തരവ് പുറത്തിറങ്ങിയത്. സ്ഥലംമാറ്റ അേപക്ഷയുടെ സീനിയോറിറ്റി അപ്പാടെ ലംഘിച്ചാണ് ഈ ഉത്തരെവന്ന് സേനാംഗങ്ങൾ പരാതിപ്പെടുന്നു.
ഉദ്യോഗസ്ഥന് വേണ്ടി സ്റ്റേഷനിലെ ഒരു പൊലീസുകാരനെ സ്ഥലംമാറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചതത്രെ. ഉത്തരവിനെതിരെ നിയമ നടപടിക്കുള്ള ഒരുക്കത്തിലാണ് സേനാംഗങ്ങളിൽ ചിലർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
