Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്​.യു പ്രവർത്തകയെ കൈയേറ്റം ചെയ്ത സംഭവം: വനിത കമീഷൻ റിപ്പോർട്ട്​ തേടി

text_fields
bookmark_border
കെ.എസ്​.യു പ്രവർത്തകയെ കൈയേറ്റം ചെയ്ത സംഭവം: വനിത കമീഷൻ റിപ്പോർട്ട്​ തേടി
cancel

തി​രുവനന്തപുരം: മുഖ്യമന്ത്രി​ക്കുനേരെ കരി​ങ്കൊടി​ കാണി​ച്ച കെ.എസ്.യു പ്രവർത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തി​ൽ പൊലീസി​നോട് റി​പ്പോർട്ട് തേടി​യി​ട്ടുണ്ടെന്ന് കേരള വനി​ത കമീഷൻ അധ്യക്ഷ അഡ്വ. പി​. സതീദേവി​. റി​പ്പോർട്ടി​ന്റെ അടി​സ്ഥാനത്തി​ൽ തുടർനടപടി​കൾ സ്വീകരി​ക്കുമെന്നും സതീദേവി​ വാർത്തസമ്മേളനത്തി​ൽ പറഞ്ഞു.

കെ.എസ്.യു പ്രവർത്തക മി​വ ജോളിക്കെതിരെയാണ് പൊലീസ് കൈയേറ്റമുണ്ടായിരുന്നത്. കളമശ്ശേരിയിൽ നടന്ന പ്രതി​ഷേധത്തി​നി​ടെയായിരുന്നു സംഭവം.

പുരുഷ പൊലീസ് മി​വ ജോളിയുടെ ഷർട്ടി​ന്റെ കോളറി​ൽ പി​ടി​ച്ചും തലയ്ക്ക് പിടിച്ചും തള്ളി നീക്കുകയായിരുന്നു. ഇത് വൻ പ്രതി​ഷേധത്തിനി​ടയാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police assaulting KSU worker: Women Commission seeks report
Next Story