പൊലീസ് വാഹനം അടിച്ചുതകർത്ത കേസിലെ രണ്ടാം പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷൻ വാഹനം അടിച്ചു തകർത്ത കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. പെരുകാവ് മഠത്തു വിളാകം പുതുവീട്ടുമേലെ അഭിജിത് ഭവനിൽ കഞ്ഞി എന്ന അനിരുദ്ധിനെയാണ് (21) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ 11 പേരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. അനിരുദ്ധിനെ തിങ്കളാഴ്ച സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ജീപ്പ് തർക്കാൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു.
ഇക്കഴിഞ്ഞ ഡിസംബർ 24നാണ് വണ്ടിത്തടം പാപ്പാൻ ചാണിക്ക് സമീപം ശാന്തിപുരത്ത് സംഘടിച്ചെത്തിയ ആക്രമി സംഘം പൊലീസിനെ ആക്രമിച്ചത്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് തിരുവല്ലം ഇൻസ്പെക്ടർ വി. സജികുമാർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

