Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുണ്ടറയിൽ യുവാവിനെ കുത്തിക്കൊന്നവർ കൊച്ചിയിൽ പിടിയിൽ

text_fields
bookmark_border
പ്രജീഷ്, ബിന്‍റോ സാബു എന്നിവരെ ഇടപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ സക്കീര്‍ ബാബുവിനെ കുത്തിക്കൊന്ന കേസിൽ ഇവരെ പൊലീസ് തേടുകയായിരുന്നു

കൊച്ചി: കൊല്ലം കുണ്ടറയില്‍ യുവാവിനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടവര്‍ കൊച്ചിയില്‍ വാഹന പരിശോധനക്കിടെ പിടിയിലായി. പ്രജീഷ്, ബിന്‍റോ സാബു എന്നിവരെ ഇടപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ സക്കീര്‍ ബാബുവിനെ കുത്തിക്കൊന്ന കേസിൽ ഇവരെ പൊലീസ് തേടുകയായിരുന്നു. പ്രതികളെ പൊലീസ് കൊല്ലത്തേക്ക് കൊണ്ടുപോയി.

പ്രജീഷിന്‍റെ ജിംനേഷ്യത്തില്‍ സക്കീര്‍ ബാബു ആക്രമണം നടത്തിയതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമായത്. തുടര്‍ന്നാണ് പ്രജീഷ് ചൊവ്വാഴ്ച റോഡിലിട്ട് സക്കീര്‍ ബാബുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം പ്രജീഷ് സുഹൃത്തായ ബിന്‍റോക്കൊപ്പം കൊച്ചിയിലേക്ക് കടക്കുകയായിരുന്നു. പ്രതികള്‍ ജില്ല വിട്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനം വിടാന്‍ എളുപ്പമല്ലാത്തതിനാല്‍ വടക്കന്‍ ജില്ലകളിലേക്ക് പ്രതികള്‍ പോവാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹന പരിശോധന കര്‍ശനമാക്കിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story