Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോളടിച്ച ശേഷം പണം നൽകാതെ മുങ്ങിയ നാലംഗ സംഘം ഒടുവിൽ പൊലീസ് പിടിയിൽ

text_fields
bookmark_border
https://www.madhyamam.com/tags/Police-arrest
cancel

അടിമാലി: അടിമാലി ആനച്ചാലിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞ നാലംഗ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ സ്വദേശികളാണ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കൊടൈക്കനാൽ, മൂന്നാർ ടൂർ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം ആനച്ചാലിലെ പെട്രോൾ പമ്പിൽ വെച്ച് പെട്രോളടിച്ച ശേഷം പണം നൽകാതെ കടന്നുകളയുകയായിരുന്നു.

ഇവരെ ആനച്ചാലിൽ തടയാൻ ശ്രമിച്ച പൊലീസിന്‍റെയും നാട്ടുകാരുടെയും നീക്കത്തെ സംഘം പരാജയപ്പെടുത്തി. കല്ലാർകുട്ടിയിൽ വെച്ച് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പൊലീസിനെ വെട്ടിച്ച് വെള്ളത്തൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞ ഇവരുടെ വാഹനം പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ കാർ ഓടയിൽ വീഴുകയായിരുന്നു. ഇതോടെയാണ് ഇവരെ പൊലീസ് കീഴ്പ്പെടുത്തിയത്. സംഘത്തിൽ ഒരു സ്ത്രീയുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police arrested four people
Next Story