Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ കൂടി അറസ്റ്റിൽ
text_fieldsbookmark_border
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകനായ എലപ്പുള്ളി പട്ടത്തലച്ചി സൻജിത്തിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വേട്ടഷൻ സംഘാംഗങ്ങളായ രണ്ട് പ്രതികളെകൂടി കസബ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മൂന്നും നാലും പ്രതികളായ കൊല്ലേങ്കാട് വെള്ളനാട് ബൈത്തുൽ ആഷിക്കിൽ അൻവർ സാദിഖ് (25), പുതുനഗരം പള്ളിത്തെരുവ് ശിൽപി വീട്ടിൽ ശബീർ അലി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഇഷാക്ക്, ഹാരിസ് എന്നിവരെ ജൂലൈ 22ന് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
