പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ ഗുണ്ടകൾ പൊലീസ് പിടിയിൽ
text_fieldsബിബിൻ, വിജയ്, അജികുമാർ
ചങ്ങനാശ്ശേരി: പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ പ്രതികളായ ഗുണ്ടകൾ പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പിൽ വിജയ്, ശാന്തിപുരം കാലായിൽ വീട്ടിൽ അജിത്ത് കുമാർ, മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ബിബിൻ ജോസഫ് എന്നിവരാണ് തൃക്കൊടിത്താനം പൊലീസിന്‍റെ പിടിയിലായത്.
ചങ്ങനാശ്ശേരി മാടപ്പള്ളി കൊച്ച് റോഡ് ഭാഗത്ത് പ്രവർത്തിച്ചു വരുന്ന ബി.പി.സി.എൽ കമ്പനിയുടെ പെട്രോൾ പമ്പിലെ ഉടമക്കും ജീവനക്കാർക്കും നേരെയാണ് ഗുണ്ടകൾ ആക്രമണം നടത്തിയത്. പെട്രോൾ അടിക്കാനെത്തിയ പ്രതികൾ സഞ്ചരിച്ച ഓമ്നി വാനിന്റെ പെട്രോൾ ടാങ്കിന് അടപ്പില്ലെന്ന് ഉടമ പറയുകയും തുടർന്ന് പ്രകോപനമില്ലാതെ വിപിൻ വണ്ടിയിൽ നിന്നിറങ്ങി ചീത്ത വിളിച്ചു കൊണ്ട് കല്ലെടുത്ത് പമ്പുടമയുടെ തലയുടെ പിറകിൽ ഇടിക്കുകയായിരുന്നു.
ഉടനെതന്നെ ജീവൻ രക്ഷാർഥം ഓഫിസിലേക്ക് കയറിപ്പോയ പമ്പ്ഉടമയുടെ പിറകെ പ്രതിയോടൊപ്പം വണ്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേർ കൂടി വാനിൽ നിന്നും ഇറങ്ങിവന്ന് സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ ചവിട്ടി പൊട്ടിച്ച് ഓഫിസിനുള്ളിൽ കയറി പമ്പ് ഉടമയേയും ഭാര്യ പിതാവിനെയും മർദിക്കുകയുമാണുണ്ടായത്.
തുടർന്ന് പമ്പ് ഉടമ പൊലീസ് സ്റ്റേഷനിലറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എം.ജെ. അരുണിന്റെ നേത്യത്യത്തിൽ സബ് ഇൻസ്പെക്ടർ ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ബിപിൻരാജ്, ഷമീർ എന്നിരടങ്ങുന്ന പൊലീസ് സംഘം പ്രതികളെ പിൻതുടർന്ന് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

