Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹ മാധ്യമങ്ങൾ...

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പൊലീസുകാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്​ നിർദേശം

text_fields
bookmark_border
social media
cancel

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പൊലീസ്​ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീഴ്​ച വരുത്തിയാൽ കർശന നടപടിയെന്നും ഡി.ജി.പിയുടെ നിർദേശം. പൊലീസ്​ ഉദ്യോഗസ്ഥർ ആരോടെങ്കിലും സംസാരിക്കു​മ്പോൾ ഫോൺ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്. ഇക്കാര്യങ്ങൾ വളരെ ഗൗരവത്തോടെയാകും കാണുക. ഇൗ നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷണ നടപടിയുണ്ടാകുമെന്നും ഡി.ജി.പി അനിൽ കാന്ത്​ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ്​ മജിസ്​ട്രേട്ട്​ 1 ആയിരുന്ന വ്യക്തിയും പാറശ്ശാലയിലെ ഒരു പൊലീസുകാരനുമായുള്ള ഫോൺ സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു. പൊലീസുകാരോട്​ മജിസ്​ട്രേട്ട്​ സംസാരിക്കുന്ന രീതി എന്ന നിലയിൽ പൊലീസ്​ ഉദ്യോഗസ്ഥൻ തന്നെ ഇൗ ​േഫാൺ സന്ദേശം റെക്കോഡ്​ ചെയ്​ത്​ സമൂഹ മാധ്യമങ്ങളിലുൾ​െപ്പടെ പ്രചരിപ്പിച്ചെന്ന്​ കണ്ടെത്തിയിരുന്നു. പൊലീസുകാർ അനാവശ്യമായി ത​െൻറ ഫോണിൽ വിളിക്കരുതെന്നായിരുന്നു മജിസ്​ട്രേട്ട്​ അന്ന്​ ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നത്​.

എന്നാൽ, ഇക്കാര്യം ഹൈകോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. ജുഡീഷ്യറിയെ മോശമാക്കുന്ന കാര്യമായി ഇത് വ്യാഖ്യാനിക്കുമെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന ഇത്തരം പ്രവണതകളുണ്ടാകരുതെന്ന്​ കോടതി നിരീക്ഷിച്ചിട്ടുണ്ട്​. ആ സാഹചര്യത്തിലാണ് പൊലീസ്​ ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ഡി.ജി.പിയുടെ സർക്കുലർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediakerala Police
News Summary - Police are advised to be extra careful in using social media
Next Story