Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്ക്​ കാരണം...

കൊലക്ക്​ കാരണം പ്രണയനൈരാശ്യമെന്ന്​ അജാസിൻെറ മൊഴി

text_fields
bookmark_border
soumya-vallikunnam
cancel

കായംകുളം: പ്രണയനൈരാശ്യത്താലാണ്​ വള്ളികുന്നം പൊലീസ്​ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഒാഫിസർ സൗമ്യയെ (34) കൊലപ്പെ ടുത്തിയതെന്ന്​ പ്രതിയായ ആലുവ ട്രാഫിക്​ സ്​റ്റേഷനി​െല പൊലീസുകാരൻ കാക്കനാട്​ വാഴക്കാല സൗത്ത്​ നെയ്​തേലിൽ എൻ. എ. അജാസ്​ (34) മജിസ്​ട്രേറ്റ്​ മുമ്പാകെ മൊഴി നൽകി. സൗമ്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദ േശം.

സൗമ്യയുടെയും ത​​​െൻറയും ശരീരത്തിൽ പെട്രോളൊഴിച്ച്​ കത്തിക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പങ ്കില്ല. സൗമ്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ്​ വള്ളികുന്നത്തേക്ക്​ വന്നത്​. ഇതിനുള്ള ആയുധങ്ങൾ വീട്ടാവശ്യത്തിനെന്നുപറഞ്ഞ്​ എറണാകുളത്തെ മാർക്കറ്റിൽനിന്നാണ്​ വാങ്ങിയത്​. സ്വന്തം ബൈക്കിലെ പെട്രോൾ രണ്ട്​ കുപ്പിയിലായി ചോർത്തി കരുതുകയായിരുന്നു. തലക്ക്​ പിറകിൽ കൊടുവാളിനാണ്​ ആദ്യം വെട്ടിയതെന്നും അജാസ്​ നൽകിയ മൊഴിയിൽ പറയുന്നു.

50​ ശതമാനത്തിന്​​ മുകളിൽ പൊള്ളലേറ്റ ഇയാളുടെ മൊഴി ഞായറാഴ്​ച രാത്രിയാണ് ആലപ്പുഴ രണ്ടാംക്ലാസ്​ മജിസ്​ട്രേറ്റ​്​ രേഖ​പ്പെടുത്തിയത്​. ശാരീരികാവസ്ഥ ദുർബലമായതോടെ ഡയാലിസിസിന്​ ശ്രമം നടത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ വിജയിച്ചില്ല.

ശനിയാഴ്​ച വൈകീട്ടാണ്​ വള്ളികുന്നത്തെ നടുക്കിയ കൊലപാതകം നടത്തിയത്​. വള്ളികുന്നം ഉൗപ്പൻവിളയിൽ സജീവി​​​െൻറ ഭാര്യയാണ്​ കൊല്ലപ്പെട്ട സൗമ്യ. സംഭവത്തിന്​ പിന്നിൽ പ്രണയനൈരാശ്യവും സാമ്പത്തിക തർക്കങ്ങളുമാ​ണെന്ന വിവരത്തെ സാധൂകരിക്കുന്ന തരത്തിലാണ്​ മൊഴിയും വന്നിരിക്കുന്നത്​. അജാസുമായി സൗമ്യക്ക്​ ദീർഘകാല പരിചയമുണ്ടായിരുന്നതായും പലപ്പോഴും ഉപദ്രവിച്ചിരുന്നതായും മാതാവ്​ ഇന്ദിരയും മൊഴി നൽകിയിരുന്നു. നേരത്തേയും ​പെട്രോൾ ദേഹ​െത്താഴിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന്​ കാലുപിടിച്ചാണ്​ രക്ഷപ്പെട്ടതെന്ന്​ മകൾ പറഞ്ഞിരുന്നതായും അവർ പറഞ്ഞിരുന്നു.

അന്വേഷത്തി​​​െൻറ സ്വഭാവം സംബന്ധിച്ച്​ ഞായറാഴ്​ച വൈകീട്ട്​​ വള്ളികുന്നം പൊലീസ്​ സ്​റ്റേഷനിൽ ​െഎ.ജി എം.ആർ. അജിത്​കുമാറി​​​െൻറ സാന്നിധ്യത്തിൽ കൂടിയ ഉദ്യോഗസ്ഥയോഗത്തിൽ രൂപരേഖ തയാറാക്കിയിട്ടുണ്ട്​. ജില്ല പൊലീസ്​ മേധാവി കെ.എം. ടോമി, ഡിവൈ.എസ്​.പി അനീഷ്​ വി.​ കോര, സ്​പെഷൽ ബ്രാഞ്ച്​ ഡിവൈ.എസ്​.പി ബിനുകുമാർ എന്നിവരാണ്​ യോഗത്തിൽ സംബന്ധിച്ചത്​. ഇതിനിടെ സൗമ്യയുടെ ഭർത്താവ്​ സജീവി​​​െൻറ ലിബിയയിൽനിന്നുള്ള യാത്ര വൈകിയതോടെ സംസ്​കാരച്ചടങ്ങുകൾ ബുധനാഴ്​ചയ​ിലേക്ക്​ മാറ്റിയിട്ടുണ്ട്​. അന്ന്​ രാവിലെയോടെ സജീവ്​ നാട്ടിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSowmya murderVallikunnam murder
News Summary - Police Ajas statement-Kerala news
Next Story