Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതി ഉത്തരവിന്​...

ഹൈകോടതി ഉത്തരവിന്​ പുല്ലുവില; ചെറുവാഹനങ്ങൾ നിലക്കലിൽ തടഞ്ഞ്​ പൊലീസ്​

text_fields
bookmark_border
sabarimala-pilgrim-vehicle
cancel

ശ​ബ​രി​മ​ല: നി​ല​ക്ക​ലി​ൽ​നി​ന്ന്​ പ​മ്പ​യി​ലേ​ക്ക് ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട​ണ​മെ​ന്ന ഹൈ​കോ​ട​ തി ഉ​ത്ത​ര​വ്​ പൊ​ലീ​സ്​ മാ​നി​ക്കു​ന്നി​ല്ല. 12 സീ​റ്റു​വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ബു​ധ​നാ​ഴ്​​ച മു​ത​ൽ ക​ട​ ത്തി​വി​ട​ണ​മെ​ന്നാ​ണ്​ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ബു​ധ​നാ​ഴ്​​ച​യും ചെ​റു​വാ​ഹ​ന​ങ്ങ​ളെ​ല്ലാ ം നി​ല​ക്ക​ലി​ൽ പൊ​ലീ​സ്​ ത​ട​ഞ്ഞു. ഇ​തു ചോ​ദ്യം ചെ​യ്യു​ന്ന​വ​രോ​ട്​ പൊ​ലീ​സു​​മു​റ പ്ര​യോ​ഗി​ക്കാ​ന ും മു​തി​ർ​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച നി​ല​ക്ക​ൽ എ​ത്തി​യ ശ​ബ​രി​മ​ല കീ​ഴ്ശാ​ന്തി​യു​ടേ​ത​ട​ക്ക​മു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ത​ട​ഞ്ഞു. കീ​ഴ്ശാ​ന്തി​യു​ടെ കാ​ർ നി​ല​ക്ക​ലി​ൽ ര​ണ്ട​ര മ​ണി​ക്കൂ​റി​ലേ​റെ നേ​ര​മാ​ണ് ത​ട​ഞ്ഞി​ട്ട​ത്.


ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ പ​രി​ക​ർ​മി​മാ​രോ​ട് കോ​ട​തി ഉ​ത്ത​ര​വു​മാ​യി വ​രാ​നാ​യി​രു​ന്നു പൊ​ലീ​സി​​െൻറ മ​റു​പ​ടി. പ​രി​ക​ർ​മി​മാ​ർ വി​വ​രം ഫോ​ണി​ലൂ​ടെ സ​ന്നി​ധാ​ന​ത്തു​ള്ള കീ​ഴ്ശാ​ന്തി​യെ അ​റി​യി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​ന്നി​ധാ​നം ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ നേ​രി​ട്ട് പൊ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ പ​രി​ക​ർ​മി​മാ​രു​ടെ വാ​ഹ​നം നി​ല​ക്ക​ലി​ൽ​നി​ന്ന്​ ക​ട​ത്തി​വി​ട്ടു.

പ​മ്പ​യി​ലെ​ത്തി തീ​ർ​ഥാ​ട​ക​രെ ഇ​റ​ക്കി തി​രി​കെ നി​ല​ക്ക​ലെ​ത്തി പാ​ർ​ക്ക് ചെ​യ്യാ​നു​ം തീ​ർ​ഥാ​ട​ക​ർ ദ​ർ​ശ​നം ന​ട​ത്തി മ​ല​യി​റ​ങ്ങി പ​മ്പ​യി​ലെ​ത്തു​മ്പോ​ൾ നി​ല​ക്ക​ലി​ൽ​നി​ന്നെ​ത്തി തീ​ർ​ഥാ​ട​ക​രെ ക​യ​റ്റി മ​ട​ങ്ങു​ന്ന​തി​നു​മു​ള്ള അ​നു​മ​തി​യാ​ണ് ഹൈ​കോ​ട​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വ് വ​ന്ന​തി​നു​ശേ​ഷ​വും ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും പ​മ്പ​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള​ത്.

കൊച്ചി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍
നെ​ടു​മ്പാ​ശ്ശേ​രി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ക്കാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​ത്യേ​ക കൗ​ണ്ട​ര്‍ തു​ട​ങ്ങി. ദേ​വ​സ്വം​ബോ​ര്‍ഡ് പ്ര​സി​ഡ​ൻ​റ്​ എ​ന്‍. വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഭ്യ​ന്ത​ര ടെ​ര്‍മി​ന​ലി​​െൻറ അ​റൈ​വ​ല്‍ ഭാ​ഗ​ത്തു​ള്ള കൗ​ണ്ട​ര്‍ ധ​ന​ല​ക്ഷ്മി ബാ​ങ്കാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സ​ന്നി​ധാ​ന​ത്തു​നി​ന്നു​ള്ള അ​പ്പം, അ​ര​വ​ണ, നെ​യ്യ​ഭി​ഷേ​കം എ​ന്നി​വ​ക്കു​ള്ള കൂ​പ്പ​ൺ ഇ​വി​െ​ട​നി​ന്ന്​ വാ​ങ്ങാം. തീ​ര്‍ഥാ​ട​ക​ര്‍ക്ക്​ ആ​വ​ശ്യ​മാ​യ നി​ര്‍ദേ​ശ​ങ്ങ​ളും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newspambaHighcourt orderSabarimala News
News Summary - police against highcourt order; denied to enter small vehicles to pamba -kerala news
Next Story