Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്തെ...

തിരുവനന്തപുരത്തെ പൊലീസ് നടപടി: എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം; മലപ്പുറത്ത് ജലപീരങ്കി കൈയേറി പ്രവർത്തകർ

text_fields
bookmark_border
തിരുവനന്തപുരത്തെ പൊലീസ് നടപടി: എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം; മലപ്പുറത്ത് ജലപീരങ്കി കൈയേറി പ്രവർത്തകർ
cancel

കോഴിക്കോട്: ഇന്നലെ തിരുവനന്തപുരത്ത് നടന്ന പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷം. മലപ്പുറത്ത് പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലിസ് ബാരിക്കേഡ് മറികടന്ന് ജല പീരങ്കി വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിക്കുകയായിരുന്നു.

എസ്.പി ഓഫീസിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പ്രവർത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ പ്രവര്‍ത്തകർ മറ്റുവഴികളിലൂടെ എസ്.പി ഓഫീസ് കോമ്പൗണ്ടിൽ പ്രവേശിക്കുകയും ജല പീരങ്കി വാഹനത്തിന് മുകളിൽ കയറുകും വെള്ളം പമ്പ് ചെയ്യുന്ന വാൾവ് മറ്റ് ഭാഗത്തേക്ക് തിരിച്ചുവെക്കുകയും ചെയ്തു. ഇതിനിടെ ബാരിക്കേഡ് പൂർണായും പ്രവർത്തകർ തകർത്തിരുന്നു. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളിനുമിടയാക്കി. ഓഫീസ് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൃശൂരിലും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം യുനിവേഴ്സിറ്റി കോളജ് തെരഞ്ഞടുപ്പ് വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലിസ് നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ മാര്‍ച്ച് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Police action in Thiruvananthapuram: Clashes at SFI march
Next Story