Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ജി.പി...

ഡി.ജി.പി ഓഫിസിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്

text_fields
bookmark_border
KSU march
cancel

തിരുവനന്തപുരം: പ്രതിഷേധക്കാരെ മർദിച്ച പൊലീസ് നടപടിക്കെതിരെ കെ.എസ്.യു നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം. സമരം ഉദ്​ഘാടനം ചെയ്​ത മാത്യു കുഴൽനാടൻ എം.എൽ.എക്കും വനിതകളടക്കം നിരവധി ​പ്രവർത്തകർക്കും മർദനമേറ്റു. അടിയേറ്റ്​ നിലത്തുവീണ പ്രവർത്തകരെ വീണ്ടും തല്ലുന്നത്​ തടയാ​ൻ ശ്രമിച്ച​​​പ്പോഴാണ്​ എം.എൽ.എക്ക്​ അടിയേറ്റത്​. ​​കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ്​ വാനിലുള്ളിൽ വെച്ചും മർദിച്ചു.

കെ.പി.സി.സി ആസ്ഥാനത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിനിടെ നവകേരള സദസ്സിന്‍റെ നിരവധി ബാനറുകളും ബോർഡുകളും പ്രവർത്തകർ തകർത്തു. മാത്യു കുഴൽനാടൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന​ കഴിഞ്ഞ ദിവസത്തെ പ്രതിപക്ഷ നേതാവിന്‍റെ ​നിലപാട്​ തുടരുമെന്ന മുന്നറിയിപ്പോടെയായിരുന്നു മാത്യു കുഴൽനാടന്‍റെ ഉദ്​ഘാടന പ്രസംഗം. പ്രസംഗം കഴിഞ്ഞയുടൻ ബാരിക്കേഡ്​ മറികടക്കാൻ ​ശ്രമിച്ച പ്രവർത്തകർ പൊലീസിന്​ നേരെ മുളകുപൊടി, ഗോലികൾ തുടങ്ങിയവ വലിച്ചെറിഞ്ഞു. ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും സമരക്കാൻ പിൻവാങ്ങിയില്ല. ഇതോടെ ലാത്തി വീ​ശി.

ഓടിമാറുന്നതിനിടെ നിലത്തുവീണവരെ പൊലീസ്​ നിലത്തിട്ടു തല്ലി. കടകളിലേക്ക്​ ഓടിക്കയറിയ​വരെയും പിന്തുടർന്ന്​ മർദിച്ചു. അടിയേറ്റ്​ നിലത്തുവീണവരെ യഥാസമയം ആശുപത്രിയിലെത്തിക്കാനും പൊലീസ്​ തയാറായില്ല. ബലപ്രയോഗത്തിലൂടെ പിടികൂടി പൊലീസ്​ വാനിലേക്ക്​ കയറ്റിയ ശേഷവും പ്രവർത്തകർക്ക്​ നേരെ മർദനം തുടർന്നു. അകത്തുനിന്നും പൊലീസ്​ വാനിന്‍റെ പിൻവാതിൽ തുറക്കാൻ ശ്രമിച്ച ​പ്രവർത്തകർക്കും മർദന​മേറ്റു. മുതിർന്ന നേതാക്കൾ ഇത്​ ചോദ്യം ചെയ്തതതോടെയാണ്​​ പൊലീസ്​ പിൻവാങ്ങിയത്​.

കെ.എസ്​.യു മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട്​ 16 പ്രവർത്തകരെ ​കസ്റ്റഡിയിലെടുത്തതായി പൊലീസ്​ അറിയിച്ചു. ഇവർക്കെതിരെ പൊതുമുതൽ നശീകരണമടക്കമുള്ള കുറ്റങ്ങളാണ്​ ചുമത്തിയിട്ടുള്ളത്​. പരിക്കേറ്റ മാത്യു കുഴൽനാടൻ എം.എൽ.എയും കെ.എസ്​.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, അഭിജിത്ത് കുര്യാത്തി, അമൽ എൽദോസ്, ബൈജു കാസ്ട്രോ, വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, മിവ ജോളി, തനുദേവ്, അബ്ദുൽ ഹമീദ് എന്നിവരും ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUksu march
News Summary - police action against KSU dgp office march
Next Story