Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ ആക്​ട്​...

പൊലീസ്​ ആക്​ട്​ ഭേദഗതി പ്രാബല്യത്തിൽ; സംസ്​ഥാനം​ പൊലീസ്​ രാജിലേക്കെന്ന്​​​ വിമർശനം

text_fields
bookmark_border
പൊലീസ്​ ആക്​ട്​ ഭേദഗതി പ്രാബല്യത്തിൽ; സംസ്​ഥാനം​ പൊലീസ്​ രാജിലേക്കെന്ന്​​​ വിമർശനം
cancel

തി​രു​വ​ന​ന്ത​പു​രം: അപകീർത്തി കേസിൽ പൊലീസിന്​ അമിതാധികാരം നൽകുന്ന പൊലീസ്​ ആക്​ട്​ ഭേദഗതിക്കെതിരെ വിമർശനം രൂക്ഷമാകുന്നു. വ്യക്​തിക​ൾക്ക്​ അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അ​ഞ്ച്​ വ​ർ​ഷം വ​രെ ത​ട​വ്​ ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും വിധമാണ്​ ഭേ​ദ​ഗ​തി​. ച​ട്ട ഭേ​ദ​ഗ​തിയിൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ഒ​പ്പി​ട്ടതോ​ടെ​​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇതുസംബന്ധിച്ച വിജ്​ഞാപനവും പുറത്തിറങ്ങി.

സൈ​ബ​ർ ഇടങ്ങളിലെ അ​ധി​ക്ഷേ​പം ത​ട​യാ​ൻ എന്ന പേരിലാണ്​ നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്​ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്​. സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. ഇതിൻെറ മറവിൽ​ മാധ്യമസ്വാതന്ത്ര്യത്തിന്​ തന്നെ കൂച്ചുവിലങ്ങിടാനാണ് നീക്കമെന്ന്​ പ്രതിപക്ഷവും നിയമ വിദഗ്​ധരും ചൂണ്ടിക്കാട്ടുന്നു.

വ്യ​ക്തി​ക​ൾ​ക്ക്​ നേ​രെ​യു​ള്ള അ​ധി​ക്ഷേ​പ​ത്തി​ൽ വാ​റ​ൻ​റി​ല്ലാ​തെ​ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഇ​നി പൊ​ലീ​സി​ന്​ ക​ഴി​യും. പൊ​ലീ​സ് ആ​ക്ടി​ൽ 118 (എ) ​എ​ന്ന ഉ​പ​വ​കു​പ്പ് ചേ​ർ​ത്താ​ണ് ഭേ​ദ​ഗ​തി. സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ സൈ​ബ​ർ അ​തി​ക്ര​മം ചെ​റു​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​യ നി​യ​മം കേ​ര​ള​ത്തി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭേ​ദ​ഗ​തി​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. 'വ്യ​ക്തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നോ അ​പ​മാ​നി​ക്കു​ന്ന​തി​നോ ല​ക്ഷ്യ​മി​ട്ട് ഉ​ള്ള​ട​ക്കം നി​ര്‍മി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍ക്ക് അ​ഞ്ചു​വ​ര്‍ഷം വ​രെ ത​ട​വോ 10,000 രൂ​പ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും കൂ​ടി​യോ' വി​ധി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​യാ​ണ് വ​കു​പ്പി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്.

2000ലെ ​ഐ.​ടി ആ​ക്ടി​ലെ 66എ ​വ​കു​പ്പും 2011ലെ ​കേ​ര​ള പൊ​ലീ​സ് ആ​ക്ടി​ലെ 118 (ഡി) ​വ​കു​പ്പും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​തി​രാ​ണെ​ന്ന്​ ക​ണ്ട് നേ​ര​ത്തേ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഈ വകുപ്പുകൾ ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതാ​ണ്​ എന്നായിരുന്നു സി.പി.എമ്മിൻെറ നിലപാട്​. അന്ന് സി പി എം പോളിറ്റ് ബ്യൂറോ ഇതിനെ വിശേഷിപ്പിച്ചത് 'നാഴികക്കല്ലാകുന്ന വിധി' എന്ന് ആയിരുന്നു. സീതാറാം യെച്ചൂരി കോടതിവിധിയെ വലിയ ആശ്വാസമെന്ന് വിശേഷിപ്പിച്ചിരുന്നു.

എന്നാൽ, അതിനേക്കാൾ അപകടകാരിയായ, ദുരുപയോഗം ചെയ്യാൻ ഏറെ സാധ്യതയുള്ള നിയമഭേദഗതിയാണ്​ ഇടതുസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന്​ നിയമരംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത്​ ഭൂഷൺ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്​. വിയോജിപ്പുകളെ നിശബ്​ധമാക്കാൻ ഇൗ കരിനിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന്​ അദ്ദേഹം ആരോപിച്ചു.

66എ ​വ​കു​പ്പ്​ റദ്ദാക്കിയതിന്​ പകരം മ​റ്റ്​ നി​യ​മ​വ്യ​വ​സ്ഥ​ക​ളൊ​ന്നും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നാണ്​ സംസ്​ഥാന സർക്കാർ പറയുന്നത്​.​

സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി നേ​താ​ക്ക​ൾ നേ​ര​ത്തേ ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. സി.പി.ഐയും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമം കേരളത്തിൽ ഡീപ്​ പൊലീസ്​ സ്​റ്റേറ്റ്​ സൃഷ്​ടിക്കുമെന്ന്​ ഡോ. എം.കെ. മുനീർ ആരോപിച്ചു. ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‍വെയർ ഫ്രീഡം ലോ സെൻറർ, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയവരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്​.

പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക്കെ​തി​രെ ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും ആ ​മാ​ധ്യ​മ​ത്തി​നോ ഉ​ത്ത​ര​വാ​ദി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യോ ഏ​ത് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കാം. ജാ​മ്യം ല​ഭി​ക്കാ​ത്ത കു​റ്റ​മാ​യ​തി​നാ​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ പൊ​ലീ​സി​ന് കേ​സെ​ടു​ത്ത്​ അ​റ​സ്​​റ്റ്​ ചെ​യ്യാ​നും സാ​ധി​ക്കും. എ​ന്നാ​ൽ, വാ​ർ​ത്ത വ്യാ​ജ​മാ​ണോ സ​ത്യ​മാ​ണോ​യെ​ന്ന് പൊ​ലീ​സി​ന് എ​ങ്ങ​നെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന​തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

ഡബ്ബിങ്​ ആർടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യമം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. വാറൻറ്​ ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പായാണ്​ 118 (എ) കൂട്ടിച്ചേർത്തത്​. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഭേദഗതി കൊണ്ടുവന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, സർക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ കുടുക്കാനാണെന്ന് ആരോപണമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police ActPolice Act amendment118 aplice raj
Next Story