കൈക്കൂലി: രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹൈകോടതി വെറുതെ വിട്ടു; ഒരാളുടെ ശിക്ഷ ശരിവെച്ചു
text_fieldsകൊച്ചി: കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ട എസ്.െഎ അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹൈകോടതി വെറുതെ വിട്ടു. ഒരാൾക്ക് വിധിച്ച തടവുശിക്ഷ ശരിവെച്ചു. മോഷണക്കേസില്‍ പ്രതിചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ വ്യാപാരിയില്‍നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ ഹരജിയിലാണ് വിധി.
2007 ആദ്യം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെടുകയും വിചാരണക്കോടതി ശിക്ഷിക്കുകയും ചെയ്ത നിലവിെല അങ്കമാലി എസ്.െഎ വി.എം. കേർസൺ, സംഭവസമയത്ത് മുളവുകാട് പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന ആൻറണി ക്രോണിസ് എന്നിവരെയാണ് വെറുതെ വിട്ടത്. സംഭവസമയത്ത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സി.ആര്. സന്തോഷിെൻറ ശിക്ഷയാണ് ശരിെവച്ചത്.
നഗരത്തിലെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണ്‍ കടയില്‍ നടന്ന മോഷണസംഭവത്തിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് കൊല്ലത്തെ മൊബൈല്‍ റീചാര്‍ജ് വ്യാപാരികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രതികൾക്കെതിരായ ആരോപണം. കൊല്ലത്തെ വ്യാപാരികള്‍ വിജിലന്‍സിന് നല്കിയ പരാതിയെത്തുടർന്നാണ് ഇവർ പിടിയിലായത്. ഒന്നാം പ്രതിയായ സന്തോഷില്‍നിന്ന് 15,000 രൂപ പിടിച്ചെടുത്തിരുന്നു.
ഫിനോഫ്തലിന്‍ പരിശോധനയും ഇയാൾക്കെതിരായി. അഴിമതിവിരുദ്ധ നിയമ വകുപ്പുകള്‍ പ്രകാരം എല്ലാ പ്രതികളും ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കുകയും 2000 രൂപ പിഴയൊടുക്കുകയും വേണമെന്നായിരുന്നു വിധി. മറ്റ് വകുപ്പുകള്‍പ്രകാരം ഒന്നും രണ്ടും പ്രതികള്‍ക്ക് ആറുമാസം വീതം കഠിനതടവിനും 1000 രൂപ വീതം പിഴക്കും വിധിച്ച 2011 ഒക്ടോബര്‍ 18ലെ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്. വിജിലൻസ് കേസിൽ കുടുക്കുകയായിരുെന്നന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ, സന്തോഷില്‍നിന്ന് 15,000 രൂപ പിടിച്ചെടുത്തുവെന്നത് പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനായതായി കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.