പൊലീസ് അക്കാദമിയിലെ പരിശീലനാർഥികളും കോവിഡ് പ്രതിരോധസേനയിൽ
text_fieldsതൃശൂർ: പരിശീലന കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് പൊലീസ് പരിശീലനാർഥികൾ ‘ഡ്യൂട്ടിയിൽ’. പൊലീസ് അക്കാദമികളിൽ പരിശീലനത്തിലുള്ളവരെയാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇവരെ വിന്യസിച്ചു. 10 മാസമാണ് ഒരു ബാച്ചിെൻറ പരിശീലനകാലം. ഇതിൽ പ്രായോഗിക പരിശീലനം ഉൾപ്പെടെയുണ്ട്. ഇതെല്ലാം പൂർത്തിയാക്കി ഔദ്യോഗിക പരേഡിന് ശേഷമാണ് സേനയുടെ ചുമതലകളിൽ പ്രവേശിക്കുന്നത്.
മറ്റൊരു ബാച്ചിനും ലഭിച്ചിട്ടില്ലാത്ത ‘പ്രായോഗിക’ പരിശീലനമാണ് പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, വനിത വിഭാഗങ്ങളിലെ നിലവിലെ പരിശീലനാർഥികൾക്ക് ലഭിക്കുന്നത്. കോവിഡ് 19 പ്രതിരോധത്തിൽ മറ്റു സേനാംഗങ്ങൾക്കൊപ്പം ഇവരെയും ഉപയോഗപ്പെടുത്തുകയാണ്. സംസ്ഥാനമാകെ നിയന്ത്രണം പൊലീസിെൻറ കൈയിലായിരിക്കെ ആവശ്യത്തിന് ജീവനക്കാരില്ലാതെ വിഷമിച്ച പൊലീസിനും അഗ്നിരക്ഷാസേനക്കും വനംവകുപ്പിനും എക്സൈസിനും ഇത് ആശ്വാസമായി.
കോവിഡ് ജാഗ്രതയുടെ സാഹചര്യത്തിൽ തൃശൂർ പൊലീസ് അക്കാദമിയിലെ പരിശീലനം നിർത്തിവെച്ചിരിക്കുകയാണ്. ഒരു ബാച്ചിലെ കുറച്ചുപേർ ഇവിടെയുണ്ട്. അവർക്കായി ഓൺലൈനിൽ ക്ലാസ് നടക്കുന്നു. ഉദ്യോഗാർഥികൾക്ക് പരിശീലനത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രയോജനപ്പെടുന്നതാവും ഈ പ്രായോഗിക പരിശീലനമെന്ന് അധികൃതർ പറയുന്നു. അക്കാദമിയിൽ പൊലീസിന് അവധിയില്ല. മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
