Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്തെ പോക്​സോ...

എറണാകുളത്തെ പോക്​സോ കോടതി ഇനി ശിശുസൗഹൃദം

text_fields
bookmark_border
എറണാകുളത്തെ പോക്​സോ കോടതി ഇനി ശിശുസൗഹൃദം
cancel
camera_alt

കേ​ര​ള​ത്തി​ലെ ആ​ദ്യ ശി​ശു​സൗ​ഹൃ​ദ പോ​ക്‌​സോ കോ​ട​തി ജ​സ്റ്റി​സ് കെ.​വി​നോ​ദ് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം സ​ന്ദ​ർ​ശി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് തു​ട​ങ്ങി​യ​വ​ർ സ​മീ​പം

Listen to this Article

കൊ​ച്ചി: കു​ഞ്ഞു​മ​ന​സ്സി​ൽ പോ​റ​ൽ​പോ​ലും ഏ​ൽ​ക്കാ​തെ നീ​തി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ ആ​ദ്യ ശി​ശു​സൗ​ഹൃ​ദ പോ​ക്‌​സോ കോ​ട​തി തു​റ​ന്നു. സൈ​ക്കി​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ചു​വ​രു​ക​ളി​ൽ മി​ക്കി മൗ​സും സ്​​പൈ​ഡ​ർ​മാ​നും ഛോട്ടാ ​ഭീ​മും അ​ട​ക്കം കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളും നി​റ​ച്ച്​ വീ​ട്ടി​ലെ അ​ന്ത​രീ​ക്ഷം ഒ​രു​ക്കി എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ ഡി​സ്ട്രി​ക്‌​ട്​ ആ​ൻ​ഡ്​ സെ​ഷ​ന്‍സ് കോ​ട​തി​യോ​ട്​ ചേ​ർ​ന്ന താ​ഴ​ത്തെ നി​ല​യി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം. മൊ​ഴി ​കൊ​ടു​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ൾ പ്ര​തി​ക​ളെ​ നേ​രി​ൽ കാ​ണു​മ്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും ബാ​ഹ്യ​സ​മ്മ​ർ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​ണി​ത്. കു​ട്ടി​ക​ളു​ടെ വി​സ്​​താ​രം പ്ര​ത്യേ​ക കോ​ട​തി​മു​റി​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി​യാ​ക്കി. വ​നി​ത-​ശി​ശു വി​ക​സ​ന​വ​കു​പ്പ്​ ന​ട​പ്പാ​ക്കു​ന്ന സം​യോ​ജി​ത ശി​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ലൂ​ടെ 69 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ്​ കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ പോ​ക്‌​സോ കോ​ട​തി​ക​ൾ ശി​ശു​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​ണി​ത്. ജ​സ്റ്റി​സ് കെ. ​വി​നോ​ദ്ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ശി​ശു​സൗ​ഹൃ​ദ പോ​ക്സോ കോ​ട​തി രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്ത മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു. കെ​യ​ര്‍ഹോ​മു​ക​ളി​ല്‍ 18 വ​യ​സ്സു​വ​രെ ക​ഴി​യു​ന്ന​വ​ര്‍ തി​രി​ച്ച് കു​ടും​ബ​ങ്ങ​ളി​ലെ​ത്തു​മ്പോ​ള്‍ സ​മ്മ​ര്‍ദ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നാ​വാ​തെ വ​രു​ന്നു​ണ്ട്. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മെ​ന്ന നി​ല​ക്കാ​ണ്​ കൂ​ടു​ത​ല്‍ പോ​ക്സോ കോ​ട​തി​ക​ള്‍ സ്ഥാ​പി​ച്ച്​ കേ​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ന്ന​​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്രി​ന്‍സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍ഡ് സെ​ഷ​ന്‍സ് ജ​ഡ്ജി ഹ​ണി എം. ​വ​ര്‍ഗീ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ന​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍ഡ് സെ​ഷ​ന്‍സ് ജ​ഡ്ജി കെ. ​സോ​മ​ന്‍, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, ജി​ല്ല ഗ​വ. പ്ലീ​ഡ​ര്‍ മ​നോ​ജ് ജി. ​കൃ​ഷ്ണ​ന്‍, എ​റ​ണാ​കു​ളം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ അ​നി​ല്‍ എ​സ്. രാ​ജ്, ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ കെ.​എ​സ്. സി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Pokso court
News Summary - Pokso court in Ernakulam is now child friendly
Next Story