നെൽകൃഷി നടത്താൻ പൊക്കാളിപ്പാടത്തെ ഒാരുജലം നീക്കണം –ഹൈകോടതി
text_fieldsകൊച്ചി: ജൂണിൽ നെൽകൃഷി ആരംഭിക്കേണ്ടതിനാൽ പൊക്കാളി പാടശേഖരങ്ങളിലെ ഓരുജലം പമ്പുചെയ്ത് നീക്കണമെന്ന് ഹൈകോടതി. നവംബർ 15നുശേഷമേ ബണ്ട് തുറക്കാവൂെവന്നും ജസ്റ്റിസ് എൻ. നഗരേഷ് എറണാകുളം ജില്ല കലക്ടർക്ക് നിർദേശം നൽകി. പൊക്കാളിപ്പാടം നെൽകൃഷിക്കായി ഒരുക്കാൻ നടപടി ആവശ്യപ്പെട്ട് ചെല്ലാനം മറുവക്കാട് മഞ്ചാടിപറമ്പിൽ ചാന്തു നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മറുവക്കാട് പാടശേഖര കർഷക യൂനിയന് ആകെയുള്ള 435 പാടശേഖരത്തിൽ 260 ഏക്കറാണ് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഇതിൽ നാലേക്കറിൽ മാത്രമാണ് നെൽകൃഷിയുള്ളത്. ബാക്കി സ്ഥലം ചെമ്മീൻ കൃഷിക്കായാണ് ഉപയോഗിക്കുന്നത്. 2.26 ഏക്കർ പാടശേഖരമാണ് ഹരജിക്കാരനുള്ളത്. പൊക്കാളിപ്പാടത്തുനിന്ന് ഒാരുവെള്ളം അടിച്ചുകളയണമെന്ന് കലക്ടറുടെ ഉത്തരവുള്ളതാണെങ്കിലും പാലിക്കാതെ മറുവക്കാട്ടിലെ പൊക്കാളിപ്പാടം ചെമ്മീൻ കൃഷിക്കായി നൽകുകയാണെന്നാണ് ഹരജിയിലെ ആരോപണം.
കൃഷി കലണ്ടർ പ്രകാരം ഏപ്രിൽ 15 മുതൽ നവംബർ 15 വരെ പൊക്കാളിപ്പാടങ്ങളിൽ നെൽകൃഷിയും ശേഷിക്കുന്ന കാലയളവിൽ ഓരുജല മത്സ്യകൃഷിയുമാണ് അനുവദിക്കേണ്ടത്. എന്നാൽ, നെൽകൃഷി സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

