കുട്ടികളുടെ തലയണക്കടിയിൽ വിഷപാമ്പ്; വീടിനുള്ളിൽ നിന്നും കണ്ടെത്തിയത് അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ
text_fieldsകോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കുട്ടികളുടെ കിടപ്പുമുറിയിൽ കണ്ടെത്തിയത് വെള്ളിക്കെട്ടൻ പാമ്പിനെ. ഒന്നും എട്ടും വയസ്സുള്ള കുട്ടികൾ കിടക്കുന്ന തലയണക്കടിയിൽ നിന്നുമാണ് ആദ്യം പാമ്പിനെ കണ്ടത്. മീത്തലെ കാപ്പുമ്മൽ രമേശന്‍റെ വീട്ടിലാണ് ഇന്നലെ രാത്രി പാമ്പുകളെ കണ്ടെത്തിയത്.
തലയണക്കടിയിൽ നിന്നും പാമ്പിനെ കണ്ട ഭീതി മാറാതെ നിൽക്കുമ്പോഴാണ് വീടിനുള്ളിലെ ശുചിമുറിയിൽ നിന്നും അടുത്ത പാമ്പിനെ കണ്ടത്. ഇതോടെ രമേശനും കുടുംബവും വീട് മുഴുവനായി തിരയുകയായിരുന്നു. പിന്നാലെ നാട്ടുകാരും തിരച്ചിൽ നടത്തി. വീട്ടിൽ നിന്നുമായി ആകെ അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെയാണ് ഇന്നലെ പിടികൂടിയത്.
രമേശനും ഭാര്യയും അച്ഛനും അമ്മയും രണ്ട് മക്കളുമുൾപ്പെടെ ആറ് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. സമാധാനം നഷ്ടപ്പെട്ടെന്നും ഭീതി ഇനിയും മാറിയിട്ടില്ലെന്നുമാണ് രമേശൻ പറയുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ സമാനമായ ഒരുപാട് സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. വീടും പരിസരവും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും പാമ്പുകൾ കയറാനുള്ള സാഹചര്യം കഴിവതും ഒഴിവാക്കേണ്ടതും അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

