Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് സ്കൂ​ളി​ൽ...

വയനാട് സ്കൂ​ളി​ൽ വിഷബാധ; ചി​കി​ത്സ തേ​ടി​യ​ത് 150 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ, വെള്ളത്തിൽ നിന്നെന്ന് നിഗമനം

text_fields
bookmark_border
വയനാട് സ്കൂ​ളി​ൽ വിഷബാധ; ചി​കി​ത്സ തേ​ടി​യ​ത്  150 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ, വെള്ളത്തിൽ നിന്നെന്ന് നിഗമനം
cancel
camera_alt

പ്രതീകാത്മക ചിത്രം

സുൽത്താൻ ബത്തേരി: കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്ക് വിഷബാധയേറ്റത് സ്കൂളിലെ കിണറ്റിലെ വെള്ളത്തിൽ നിന്നെന്ന് നിഗമനം. കുട്ടികൾക്ക് ‘ബാക്ടീരിയൽ ഇൻഫെക്ഷൻ’ ആകാനാണ് സാധ്യതയെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. 150 ഓളം കുട്ടികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുള്ളത്. സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ കുട്ടികളുടെ ചികിത്സക്കായി ശനിയാഴ്ച പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. നിലവിൽ ഒരു കുട്ടിക്കും പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ ഡോ. കെ.ടി. രേഖ പറഞ്ഞു.

വെള്ളിയാഴ്ച 11 കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായത്. ശനിയാഴ്ച ഇത് 24 ആയി. എല്ലാവർക്കും ഛർദിയും വയറിളക്കവും പനിയുമാണ്. ഇവിടെയുള്ള നാലു കുട്ടികളുടെ വയറിളക്കത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. 42 കുട്ടികൾ വിവിധ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. 150 ഓളം പേരിൽ ബാക്കിയുള്ളവർ ചികിത്സക്കുശേഷം വീടുകളിലേക്ക് മടങ്ങിയവരാണ്.

ജൂൺ ഒന്നിന് പ്രവേശനോത്സവം മുതൽ കോളിയാടി സ്കൂളിലെ ഏതാനും കുട്ടികൾക്ക് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഛർദി, വയറിളക്കം, പനി തുടങ്ങിയവയാണ് കണ്ടത്. വ്യാഴാഴ്ചയായപ്പോഴേക്കും കൂടുതൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവുമുണ്ടായി. ബത്തേരി താലൂക്ക് ആശുപത്രി, ബത്തേരിയിലെയും അമ്പലവയലിലെയും സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലൊക്കെ കുട്ടികൾ ചികിത്സ തേടി എത്തിയിട്ടുണ്ട്. ഒരധ്യാപികയും ചികിത്സയിലാണ്.

839 കുട്ടികളാണ് കോളിയാടി സ്കൂളിൽ പഠിക്കുന്നത്. ഒന്നാം തീയതി മുതൽ സ്കൂളിൽ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ളവ വിതരണം ചെയ്തിട്ടുണ്ട്. അതിനാൽ ഭക്ഷ്യവിഷ ബാധയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ, വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്ന ഏതാനും കുട്ടികളും അസ്വസ്ഥതകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇവർ കൈകഴുകാനും മറ്റും സ്കൂളിലെ കിണറിലെ വെള്ളമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ കിണർ വെള്ളമാണ് വില്ലനായതെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തുന്നുണ്ട്. കിണർ വെള്ളത്തിലാണ് അണുബാധക്കുള്ള സാധ്യത കൂടുതൽ. കുട്ടികളുടെ ഉമിനീര്, രക്തം എന്നിവയും മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്. ഇതിന്റെ ഫലം ഞായറാഴ്ച ലഭ്യമാകും. അപ്പോൾ മാത്രമേ വ്യക്തമായ കാരണമറിയു.

രണ്ട് കിണറുകളാണ് കോളിയാടി സ്കൂളിലുള്ളത്. ഒന്ന് സാധാരണ കിണറും മറ്റൊന്ന് കുഴൽ കിണറുമാണ്. പാചകത്തിന് ഉപയോഗിക്കുന്നത് കുഴൽ കിണറിന്റെ വെള്ളമാണെന്ന് ഹെഡ്മാസ്റ്റർ ബെറ്റി ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ രണ്ടു കിണറിലെയും വെള്ളം പരിശോധനക്കായി ശനിയാഴ്ച മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതേസമയം, കിണർ വെള്ളം സ്കൂൾ തുറക്കുന്നതിന് മുമ്പ് ശുദ്ധമാണെന്ന് ഉറപ്പുവരുത്തിയെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നത്. ടാങ്കുകളും വൃത്തിയാക്കിയിരുന്നു.

‘കിണറിലെ വെള്ളം പാത്രം കഴുകാനും ടോയ്‌ലറ്റിലേക്കും’

സുൽത്താൻബത്തേരി: കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഓപൺ കിണറിലെ വെള്ളം പാത്രം കഴുകാനും ടോയ്‌ലറ്റിലേക്കും കൈകഴുകാനുമാണ് ഉപയോഗിച്ചിരുന്നത്. ഈ കിണറിനോടനുബന്ധിച്ചുള്ള ടാങ്ക് സ്കൂൾ തുറക്കും മുമ്പ് വൃത്തിയാക്കിയെന്നാണ് അധികൃതർ പറയുന്നത്. വീടുകളിൽ നിന്ന് ഉച്ചഭക്ഷണം കൊണ്ടുവന്ന കുട്ടികൾക്കും അസ്വസ്ഥതകൾ ഉണ്ടായതോടെ ഓപൺ കിണറിലെ വെള്ളത്തെയാണ് സംശയിക്കുന്നത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ വെള്ളം ഉപയോഗിച്ചിട്ടുണ്ട്. അസ്വസ്ഥതകൾ കൂടുതലുണ്ടായവരിൽ അഞ്ചാം ക്ലാസുകാരാണ് കൂടുതലെന്ന് പ്രധാനാധ്യാപിക പറഞ്ഞു.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല -മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ കോ​ളി​യാ​ടി മാ​ര്‍ ബ​സേ​ലി​യോ​സ് എ.​യു.​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് പ​നി, ച​ര്‍ദ്ദി, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത​ക​ള്‍ ക​ണ്ട വി​ഷ​യ​ത്തി​ല്‍ നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഈ​സ്റ്റ്ഹി​ല്‍ ഗ​വ. ഗെ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​വ​ശ്യ​മാ​യ ശി​ശു​രോ​ഗ വി​ദ​ഗ്ധ​രെ ശ​നി​യാ​ഴ്ച രാ​വി​ലെ ത​ന്നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് ന​ല്‍കി വ​രു​ന്ന​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ളി​ലെ കി​ണ​റു​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്റെ സാ​മ്പി​ളു​ക​ളും ഭ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം വ​ന്നാ​ല്‍ മാ​ത്ര​മേ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കൂ. ഇ​ത് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ല​ഭ്യ​മാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 121 കു​ട്ടി​ക​ളി​ലാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 73 കു​ട്ടി​ക​ള്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മു​ന്‍ക​രു​ത​ലെ​ന്ന നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ളി​ന് ഒ​രാ​ഴ്ച അ​വ​ധി

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ തേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് യു.​പി സ്കൂ​ളി​ന് ഒ​രാ​ഴ്ച അ​വ​ധി കൊ​ടു​ത്ത​താ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​രാ​ഴ്ച സ്കൂ​ൾ അ​ട​ഞ്ഞു കി​ട​ക്കും. ഡി.​എം.​ഒ ഡോ. ​കെ.​ടി. രേ​ഖ, സു​ൽ​ത്താ​ൻ​ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ റ​സീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, നെ​ന്മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗം​ഗാ​ധ​ര​ൻ ആ​ത്താ​ർ തു​ട​ങ്ങി​യ​വ​രും ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school studentsFood PoisoningWayanad Newsundergoing treatmentKerala
News Summary - Poisoning at Wayanad school; Over 150 students seek treatment, suspected to be from water
Next Story