Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരി കേടാകാതിരിക്കാന്‍...

അരി കേടാകാതിരിക്കാന്‍ കീടനാശിനി; ലോഡിറക്കിയ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

text_fields
bookmark_border
poison-in-rice
cancel

ഏറ്റുമാനൂർ: അരി കേടാകാതിരിക്കാൻ കീടനാശിനി വിതറിയതിനെ തുടർന്ന്​ കയറ്റിറക്ക് തൊഴിലാളികൾക്ക്​ ദേഹാസ്വാസ്ഥ്യം . ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ എത്തിയ അരി ലോറിയിൽനിന്ന്​ ഇറക്കിയ തൊ ഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്ഥാപനത്തി​​െൻറ അതിരമ്പുഴയിലുള്ള ഗോഡൗണിൽനിന്ന്​ എത്തിച്ച അര ിചാക്കുകൾക്കിടയിലാണ് കീടനാശിനിയായ സെൽഫോസ് വിതറിയിരുന്നതായി കണ്ടെത്തിയത്​.

മുപ്പതോളം ചാക്ക് അരി ഇറക്ക ിയപ്പോഴേക്കും ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നുവെന്ന്​ തൊഴിലാളികൾ പറയുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ് സെൽഫോസ് പൊട്ടിച്ച് വിതറിയ നിലയിൽ കണ്ടെത്തിയത്. പൊടി രൂപത്തിലുള്ള കീടനാശിനി ശരീരത്ത് പറ്റിയതാണ് ചൊറിച്ചിലിന് കാരണമായത്. കീടനാശിനിയുടെ കവറുകളും തൊഴിലാളികൾ അരിചാക്കുകൾക്കിടയിൽനിന്ന് ശേഖരിച്ചു. ചുവന്ന മാർക്കോടു കൂടി മുന്നറിയിപ്പ് നൽകിയിരിക്കുന്ന അമോണിയം സൾഫേറ്റ് പ്രധാന ഘടകമായ ഇൗ കീടനാശിനി ആഹാരസാധനങ്ങൾക്കിടയിൽ സൂക്ഷിക്കാൻ പോലും പാടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​ തൊഴിലാളികൾ അരിയിറക്കുന്നത് ഉപേക്ഷിച്ച് പോവുകയായിരുന്നു. അതേസമയം, ഈ കീടനാശിനി വെയർ ഹൗസുകളിലും സിവിൽ സപ്ലൈസ് ഗോഡൗണുകളിലും ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കടയുടമ തോമസുകുട്ടിയുടെ വാദം. ഭക്ഷ്യസുരക്ഷ വിഭാഗം ഏറ്റുമാനൂർ സർക്കിൾ ഓഫിസർ ഡോ. തെരസിലിൻ ലൂയിസി​​െൻറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. സെൽഫോസിൽ അടങ്ങിയിട്ടുള്ളത് ഉള്ളിൽചെന്നാൽ മരണം വരെ സംഭവിച്ചേക്കാവുന്ന അലുമിനിയം ഫോസ്‌ഫൈഡാണ്. ഇത് കീടങ്ങളെ നശിപ്പിക്കാൻ വേണ്ടി അംഗീകൃത ഏജൻസികൾക്ക്​​ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അനധികൃതമായാണ് കീടനാശിനി ഉപയോഗിച്ചിരിക്കുന്നത്. സാമ്പിൾ പരിശോധന ഫലം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡോ. തെരസിലിൻ ലൂയിസ് പറഞ്ഞു.

വിവരമറിഞ്ഞ് ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തി. ചാക്കിനിടയിൽ കൈയിട്ട് നോക്കിയ പൊലീസ് ഉദ്യോഗസ്ഥനും ചൊറിച്ചിൽ അനുഭവപ്പെട്ടു. ഇപ്പോൾ എത്തിയ അത്രയും ചാക്ക് അരി ബാച്ച് നമ്പറും മറ്റും രേഖപ്പെടുത്തി കടയിൽതന്നെ സൂക്ഷിക്കുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പി​​െൻറ പരിശോധന ഫലം എത്തിയ ശേഷം കടയുടെ ലൈസൻസ്​ റദ്ദ് ചെയ്യുന്നതുൾപ്പെടെ പരിഗണിക്കുമെന്നും ഏറ്റുമാനൂർ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.പി. മോഹൻദാസ് പറഞ്ഞു. നഗരസഭ ചെയർമാൻ ജോർജ്​ പുല്ലാട്ട്, വൈസ് ചെയർപേഴ്‌സൻ ലൗലി ജോർജ്​, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസൻ തോമസ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വിജി ഫ്രാൻസിസ്, വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഗണേശ് ഏറ്റുമാനൂർ, ഹെൽത്ത്​ ഇൻസ്​പെക്ടർ ബിനു എന്നിവരും സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspoisoned riceettumanoor rice godown
News Summary - poisoned rice in ettumanoor godown -kerala news
Next Story