Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡി...

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; വിമർശനവുമായി കവി സച്ചിദാനന്ദന്‍

text_fields
bookmark_border
kerala
cancel
camera_altസച്ചിദാനന്ദന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെ ഇ.ഡി ഉദ്യാഗസ്ഥർക്കെതിരായ ആക്രമണത്തെ വിമർശിച്ച് കവി സച്ചിദാനന്ദന്‍. അന്വേഷണത്തെ ആക്രമണം കൊണ്ട് നേരിടുന്നത് ശരിയല്ലെന്നും സത്യത്തെ ഭയക്കുന്ന തരത്തിലായിരുന്നു സി.പി.ഐ.എം ന്‍റെ പ്രതികരണമെന്നും അദ്ദേഹം വിമർശിച്ചു. പിണറായിക്കു പകരം ഊർജസ്വലനായ ഒരു നേതാവിനെ പ്രതിപക്ഷസ്ഥാനത്തേക്ക് നിയോഗിക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടി ചേർത്തു. സത്യം പുറത്തുവന്നാൽ ഭയമില്ലെങ്കിൽ അത് ശാന്തതയോടെ നേരിടേണ്ടിയിരുന്നെന്നും അറിയിച്ചു. സംഭവത്തിൽ നിരവധി ഇടത് നേതാക്കൾ ആക്രമണത്തെ ന്യായികരിച്ചുകൊണ്ടിരിക്കുകയാണ്.

അതേ സമയം ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. വട്ടിയൂർക്കാവ് സ്വദേശി അനിൽ, നേമം സ്വദേശി കിരൺ എന്നിവരാണ് പിടിയിലായത്. കേസിൽ ഇതുവരെ ഏഴുപേരാണ് പിടിയിലായത്. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചതിനെ തുടർന്ന് വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ സനത് റെഡ്ഡിയുടെ മൊഴി. ഇ.ഡി ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡിനും ഡ്രൈവറായ ശ്യാമിനും പരിക്കേറ്റെന്നും മൊഴിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SachidanandanED raidpoetLDF
News Summary - Poet Sachidanandan criticizes the attack on ED officials
Next Story