പി. നാരായണക്കുറുപ്പ് അന്തരിച്ചു
text_fieldsതിരുവനന്തപുരം: കവിയും നിരൂപകനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് (92) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ, കേരള പാണിനി, വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
കേന്ദ്ര വാർത്താവിതരണ മന്ത്രാലയം, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്റർ, റിസർച്ച് ഓഫിസർ പദവികളിൽ പ്രവർത്തിച്ചു. ദീർഘനാൾ തപസ്യ കലാസാഹിത്യ വേദി അധ്യക്ഷനായിരുന്നു.
1934 സെപ്റ്റംബർ അഞ്ചിന് ആലപ്പുഴ ഹരിപ്പാട്ടായിരുന്നു ജനനം. 1957ൽ സെൻട്രൽ സെക്രട്ടേറിയറ്റ് സർവിസിലും 1971-75 കാലത്ത് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു. വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ, ആഗ്രയിലെ സൻസ്കാർ ഭാരതി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗമായിരുന്നു.
ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഡോ. വൃന്ദ ജയകുമാർ (റിട്ട. പ്രഫസർ, ഡി.ബി കോളജ്, ശാസ്താംകോട്ട), വിജു നാരായൺ (ഡെപ്യൂട്ടി ഡയറക്ടർ, ലോക്സഭ സെക്രട്ടേറിയറ്റ്), വിവേക് നാരായൺ (മാനേജിങ് എഡിറ്റർ, നെറ്റ് വർക്ക് 18). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

