Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊറോണക്കെതിരെ...

കൊറോണക്കെതിരെ കവിതയുമായി ജനമൈത്രി പൊലീസ്​

text_fields
bookmark_border
police
cancel

കോഴിക്കോട്​: സംസ്​ഥാന പൊലീസി​​െൻറ മുഖഛായ തന്നെ മാറ്റിയ നടപടിയായിരുന്നു ജനമൈത്രി പൊലീസി​​െൻറ തുടക്കം​. കോവിഡ്​ കാലത്ത്​ ഒരുപാട്​ നല്ലകാര്യങ്ങൾ പൊലീസ്​ ചെയ്യുന്നുണ്ടെങ്കിലും അതിനിടയിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ കുറച്ചൊന്നുമല്ല സേനയുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നത്​.

ഇവിടെയും ദുഷ്​പേര്​ മാറ്റിയെടുക്കാൻ ജനമൈത്രി പൊലീസ്​ തന്നെ അവതരിച്ചിരിക്കുകയാണ്​. ഇത്തവണ കവിതയുടെ രൂപത്തിലാണ്​ ജനമൈത്രി പൊലീസി​​െൻറ വരവ്​. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന കവിതയാണ്​​ തൊട്ടിൽപ്പാലം ജനമൈത്രി പൊലീസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്​. അബ്​ദുല്ലക്കുട്ടി രചിച്ച കവിത ആലപിച്ചിരിക്കുന്നത്​ ദീപയാണ്​​.

‘‘തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ തുരത്തണം തുരത്തണം നമ്മളീ ലോകഭീതിയേ. ഭയപ്പെടേണ്ട, കരു​തലോടെ ഒരുമയോടെ നീങ്ങിയിടാം. മുന്നിൽനിന്ന്​ പടനയിച്ച്​ കൂടെ നയിച്ച്​ പൊലീസും’’ എന്ന്​ തുടങ്ങുന്ന കവിത ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ​ൈവറലായിട്ടുണ്ട്​​. മുമ്പ്​ കേരള പൊലീസ്​ തയാറാക്കിയ ബോധവത്​കരണ വീഡിയോ അന്താരാഷ്​ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala news
News Summary - poem for corona by police
Next Story