Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്ധവിദ്യാർഥിനിക്ക്...

അന്ധവിദ്യാർഥിനിക്ക് പീഡനം: അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തു

text_fields
bookmark_border
അന്ധവിദ്യാർഥിനിക്ക് പീഡനം: അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തു
cancel

ഫറോക്ക്:  അന്ധവിദ്യാലയത്തിൽ വിദ്യാർഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ അധികൃതരാണ് നല്ലളം പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.  കുട്ടിയുടെ മൊഴിയുടെ അടിസ്​ഥാനത്തില്‍ അധ്യാപകൻ മലപ്പുറം സ്വദേശി മാത്തോട്ടത്ത് വാടകക്ക് താമസിക്കുന്ന ഫിറോസ് ഖാനെതിരെ (40) പോക്‌സോ നിയമ പ്രകാരം കേ​െസടുത്തു. 

കൊളത്തറ അന്ധവിദ്യാലയത്തിലെ ആറാം ക്ലാസുകാരിയെ തുന്നൽ അധ്യാപകനായ ഫിറോസ് ഖാൻ  പീഡിപ്പി​െച്ചന്നാണ് പരാതി. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടർന്ന്​ നല്ലളം പൊലീസിൽ കുട്ടിയുടെ രക്ഷിതാക്കളും പരാതിനല്‍കി. 

ക്ലാസ്മുറിയില്‍നിന്ന് മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴിനല്‍കിയത്. സ്‌കൂളിലെ ഹോസ്​റ്റൽ അന്തേവാസിയാണ് വിദ്യാർഥി. സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയും അവരെത്തി വിദ്യാർഥിനിയെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പരാതി ലഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും  പ്രതിയെ അറസ്​റ്റ്​ ചെയ്യാത്തത് പൊലീസി​​െൻറ ഭാഗത്തുനിന്നുള്ള അനാസ്​ഥയാണെന്ന് ആരോപണമുണ്ട്. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്​.​െഎ, എസ്​.എഫ്​.​െഎ, ബി.ജെ.പി എന്നിവർ  പൊലീസ്​സ്​റ്റേഷൻ മാർച്ച് നടത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso act
News Summary - pocso
Next Story