പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം: നാലംഗ സംഘം അറസ്റ്റിൽ
text_fieldsമുക്കം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട മുക്കത്തെ 13കാരിയെ തമിഴ്നാട്ടിലുള്ള കാമുകെൻറ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുൻ രാജ് (24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), പെൺകുട്ടിയുടെ കാമുകനായ തമിഴ്നാട് ഹുസൂർ കാമരാജ്നഗർ സ്വദേശി ധരണി (22) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്.
പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ധരണിയുമായി പ്രണയത്തിലായിരുന്നു. ധരണിയെ കാണാനായി ഹുസൂരിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുൻ രാജിെൻറ സഹായം തേടുകയായിരുന്നു. എന്നാൽ, ഹുസൂരിൽ എത്തിക്കാമെന്നു പറഞ്ഞ് മിഥുൻരാജ് പെൺകുട്ടിയെ രണ്ടാം തീയതി പുലർച്ച വീട്ടിൽനിന്നറക്കി മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിെൻറ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം മിഥുൻ മറ്റു രണ്ടു കൂട്ടുകാരെയും കൂട്ടി പെൺകുട്ടിയെ ഹുസൂർ ബസ്സ്റ്റാൻഡിൽ എത്തിച്ചശേഷം കടന്നുകളഞ്ഞു.
ഹുസൂരിലെത്തിയ പെൺകുട്ടി കാമുകനായ ധരണിയോടൊപ്പം പോകുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. പെൺകുട്ടി ഹുസൂരിലെത്തിയതായി മനസ്സിലാക്കി. കൃഷ്ണഗിരി ജില്ലയിൽപ്പെടുന്ന കാമരാജ് നഗറിൽനിന്നാണ് വനിത ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചു പേരടങ്ങുന്ന അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. കാമുകൻ ധരണിയെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

