Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; അധ്യാപകൻ ഒളിവിൽ, പോക്സോ ചുമത്തി

text_fields
bookmark_border
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; അധ്യാപകൻ ഒളിവിൽ, പോക്സോ ചുമത്തി
cancel

കാസർകോട്: അശ്ലീല ചാറ്റിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ പോക്സോ ചുമത്തി. പെൺകുട്ടി പഠിച്ചിരുന്ന ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായ മുള്ളേരിയ ആദൂർ സ്വദേശി ഉസ്മാൻ എന്നയാൾക്കെതിരെയാണ് മേൽപറമ്പ് പൊലീസ് ഇപ്പോൾ പോക്സോ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലാണ്.

വിദ്യാർഥിനിയെ കഴിഞ്ഞാഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിൽ അധ്യാപകൻ ഉസ്മാൻെറ മാനസിക പീഡനമാണെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.

പെൺകുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിലൂടെ അധ്യാപകൻ പിന്തുടർന്നിരുന്നു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇത് മനസ്സിലാക്കിയ പിതാവ് പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. ഇതോടെ അധ്യാപകൻ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതേതുടർന്ന് മകൾ ജീവനൊടുക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.

പെൺകുട്ടിയോട് ആത്മഹത്യ ചെയ്യാൻ അധ്യാപകൻ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - student commits suicide; pocso charge against teacher
Next Story