Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രവാദത്തിന്‍റെ...

മന്ത്രവാദത്തിന്‍റെ മറവില്‍ 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മന്ത്രവാദത്തിന്‍റെ മറവില്‍ 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel

മാനന്തവാടി: മന്ത്രവാദത്തിന്‍റെ മറവില്‍ 17കാരിയെ പീഡിപ്പിച്ച യുവാവിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ ആദിവാസി കോളനിയിലെ വിനീത് (43) ആണ് അറസ്റ്റിലായത്. മറ്റൊരു പെണ്‍കുട്ടിയെ സമാന രീതിയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കയറി പിടിക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്. പ്രതി വര്‍ഷങ്ങളായി മന്ത്രവാദ ക്രിയകള്‍ നടത്തിവന്നിരുന്നതായി കോളനിക്കാര്‍ പറയുന്നുണ്ട്.

ബാധയൊഴിപ്പിക്കലും, ദുര്‍മന്ത്രവാദവുമായിരുന്നു മുഖ്യ പരിപാടി. ഇതിന്‍റെ മറവിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso CasesKerala News
Next Story