Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2022 12:53 PM IST Updated On
date_range 30 Sept 2022 12:53 PM ISTപോക്സോ കേസിൽ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ
text_fieldsbookmark_border
പാലക്കാട്: 11വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും. നെന്മാറ അയിലൂർ ചേവക്കുളം പ്ലക്കാട്ടൂപറമ്പ് വീട്ടിൽ രാജേഷിനെ (24) ആണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് പോക്സോ കോടതി ശിക്ഷിച്ചത്.
പിഴ തുക അതിജീവിതക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും അനുഭവിക്കണം. 2016 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

