പോക്സോ കേസ് പ്രതി വി.എച്ച്.എസ്.ഇ അധ്യാപകർക്ക് ക്ലാസെടുത്ത സംഭവം; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു
text_fieldsതിരുവനന്തപുരം: പോക്സോ കേസ് പ്രതി വി.എച്ച്.എസ്.ഇ അധ്യാപകർക്ക് വെബിനാറിൽ ക്ലാസെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഹയർസെക്കൻഡറി അക്കാദമിക് ജോയൻറ് ഡയറക്ടർ ഡോ.പി.പി. പ്രകാശനാണ് അന്വേഷണച്ചുമതല. വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ കോഒാഡിനേറ്ററിൽനിന്ന് ഇദ്ദേഹം മൊഴിയെടുത്തു. വെബിനാറിൽ ക്ലാസെടുത്ത ഡോ.കെ. ഗിരീഷ് പോക്സോ കേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നെന്ന് സെൽ കോഒാഡിേനറ്റർ റിയാസ് മൊഴി നൽകി.
ലയൺസ് ക്ലബുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ യൂത്ത് ചീഫ് ഡിസ്ട്രിക്ട് കോഒാഡിനേറ്റർ എന്ന നിലയിലാണ് ഗിരീഷ് പെങ്കടുത്തത്. റിപ്പോർട്ട് വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും. ചൊവ്വാഴ്ച വൈകീട്ടാണ് കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ വി.എച്ച്.എസ്.ഇകളിലെ കരിയർ മാസ്റ്റർമാരായ 389 അധ്യാപകർക്ക് വെബിനാർ സംഘടിപ്പിച്ചത്.
രണ്ട് കേസുകളിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിെൻറ സാന്നിധ്യം വിവാദമായതോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

