Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസ്: അഞ്ജലി റിമ ദേവ് ചോദ്യംചെയ്യലിന് ഹാജരായില്ല

text_fields
bookmark_border
Anjali Reema Dev
cancel

കൊച്ചി: നമ്പർ18 ഹോട്ടൽ പോക്സോ കേസ്​ പ്രതി അഞ്ജലി റിമ ദേവ് ചോദ്യംചെയ്യലിന് ഹാജരായില്ല. പൊലീസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് അഞ്ജലി റിമ ദേവ്​ അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. കേസിനുപിന്നാലെ അഞ്ജലി ഒളിവിൽ പോയിരുന്നു. ഇതിനിടെ പലതവണ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം തെറ്റാണെന്ന് വിശദീകരിച്ച് രംഗത്തെത്തി. കേസിൽ അഞ്ജലിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച അഞ്ജലി കൊച്ചിയിൽ പൊലീസിന് മുന്നിൽ ഹാജരായി.

പോക്സോ കോടതിയിൽ ജാമ്യനടപടികളുടെ ഭാഗമായി എത്തിയപ്പോൾ പൊലീസ് നേരിട്ട് നോട്ടീസ് നൽകി വിളിപ്പിച്ചതോടെയാണ് അവർ അന്ന് ചോദ്യംചെയ്യലിനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇവർ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. തുടർന്ന് വിട്ടയച്ച ഇവരോട് വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pocso case: Anjali Reema Dev did not appear for questioning
Next Story