Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ ഒളിവില്‍

text_fields
bookmark_border
kerala police
cancel

ആനക്കര: പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകനെതിരെ പോക്സോ കേസ്. ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

9-ാം ക്ലാസ് മുതല്‍ കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിരയാക്കുകയായിരുന്നു. ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം വിദ്യാർഥിനിയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ സമയോചിത ഇടപെടലിലൂടെ തടഞ്ഞിരുന്നു.

തുടര്‍ന്ന് യുവാവുമായി സംസാരിച്ചപ്പോള്‍ ഇതെല്ലാം തന്‍റെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ, പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പൊലീസ് പോക്സോ അടക്കം ചുമത്തി കേസെടുത്തു. ഇതോടെ 23 കാരനായ കായികാധ്യാപകന്‍ ഒളിവിലാണ്. ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

നേരത്തെ ഇത്തരത്തില്‍ രണ്ട് പെണ്‍കുട്ടികളെ ഇയാൾ ചൂഷണത്തിനിരയാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pocso case against sports teacher at Anakkara
Next Story