പോക്സോ കേസ് പ്രതി തീകൊളുത്തി മരിച്ച നിലയിൽ
text_fieldsകമ്പളക്കാട്: വയനാട് വെള്ളമുണ്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശി സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ (50) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് പോള്ളലേറ്റ് മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയത്. ഇരുകാലുകളും വയറുകള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയതായാണ് നിഗമനം.
പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സിഗരറ്റ് ലാമ്പും സമീപത്ത് നിന്നും പൊലീസ് കണ്ടെത്തി. കൂടാതെ ഇയാളുടെ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പല ഇടങ്ങളില്‍ പണിയെടുത്താണ് സുനിൽ ജീവിച്ചിരുന്നത്.
കൂടാതെ, വ്യത്യസ്തമായ പേരുകളില്‍ മുന്നോളം വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. 2024 നവംബറില്‍ വെള്ളമുണ്ടയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായ ശേഷം നിലവില്‍ ജാമ്യത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

